BollywoodGeneralNEWS

ഫര്‍ഹാനും കല്‍ക്കിയും പ്രണയത്തില്‍

ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ഫർഹാനും ഭാര്യ അഥുനയും പിരിഞ്ഞത്. വിവാഹമോചന വാ‍ർത്ത പുറത്തുവന്നതുമുതൽ ഫർഹാന്‍റെ പ്രണയകഥകളാണ് ബോളിവുഡിൽ നിറയുന്നത്. റോക് ഓൺ ടുവിൽ ഒപ്പമഭിനയിച്ച ശ്രദ്ധ കപൂർ, വസീറിലെ സഹതാരം അദിതി റാവു ഹൈദരി എന്നിവരുടെയൊക്കെ ഒപ്പം ഫർഹാൻറെ പേര് കേട്ടിരുന്നു.

എന്നാൽ അനുരാഗ് കശ്യപുമായി ബന്ധം വേർപെടുത്തിയ കൽക്കി കോച്‍‍ലിന്‍റെ പേരാണ് ഇപ്പോൾ ഫർഹാനൊപ്പം കേൾക്കുന്നത്. ഫർഹാനും കൽക്കിയും ലിവിംഗ് ടുഗദറിലാണെന്നും കൽക്കിയുമായുള്ള ബന്ധമാണ് ഫർഹാന്‍റെ കുടുംബജീവിതം തകർത്തത് എന്നുമാണ് ബി ടൗണിലെ ഗോസിപ്. കഴിഞ്ഞ 10 മാസമായി ഇരുവരും അടുപ്പത്തിലാണത്രേ. 2011ൽ പുറത്തിറങ്ങിയ സിന്ദഗി നാ മിലേഗാ ദുബാര എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചത് മുതലാണ് കൽക്കിയും ഫർഹാനും സൗഹൃദത്തിലാവുന്നത്. കഴിഞ്ഞ വർഷമാണ് സംവിധായകൻ അനുരാഗ് കശ്യപുമായുള്ള ബന്ധം കൽക്കി വേർപെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button