
നടി ലിസി സിനിമയിലേക്ക് തിരിച്ചെത്തുന്നു. യുവേഴ്സ് ലവിംഗ്ലി എന്ന ചിത്രത്തിലൂടെയാണ് ലിസിയുടെ മടക്കം. ബിജു കട്ടക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കും. തമിഴിൽ തങ്കമീങ്കൾ എന്ന ചിത്രമൊരുക്കിയ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ലിസി അഭിനയിക്കും. 1994ൽ പുറത്തിറങ്ങിയ ചാണക്യസൂത്രങ്ങൾ എന്ന ചിത്രത്തിലാണ് ലിസി അവസാനമായി അഭിനയിച്ചത്. പ്രിയദർശനുമായുള്ള വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ ലിസി വിവാഹ മോചനത്തോടെയാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത്.
Post Your Comments