മുംബൈ സ്ഫോടന പരമ്പര കേസില്‍ ജയില്‍ മോചിതനാകുന്ന സഞ്ജയ്ദത്തിന്റെ ബോളിവുഡിലെ അടുത്ത ഇന്നിംഗ്സ് ജൂലൈയില്‍ തുടങ്ങുമെന്ന സൂചന. താരത്തിന്റെ മോചനം കാത്തിരിക്കുന്ന സംവിധായകരില്‍ ബാംഗ് ബാംഗ് ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദിനേയും ഓ മൈ ഗോഡ് ഒരുക്കിയ ഉമേഷ് ശുക്ളയേയുമാണ് താരം ആദ്യം പരിഗണിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
സിദ്ധാര്‍ത്ഥ് ആനന്ദ് ക്രിയാജ് എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എസ്സെല്‍ വിഷന പ്ര?ഡക്ഷന്‍ എന്നിവയ്ക്ക്് വേണ്ടി ഒരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് സൂചന. ഇതിനൊപ്പം തന്നെ അനുരാഗ് ശ്രീവാത്സവയും രോഹിത് ചൗധരിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉമേഷ് ശുക്ളയുടെ ചിത്രവും ഉണ്ടാകും. ഉമേഷിന്റെ ചിത്രം ഒരേ സമയം വിനോദവും മികച്ച സന്ദേശവും നല്കുന്ന ചിത്രമാണ്.
അതിനിടയില്‍ മുന്നാഭായി, ത്രീ ഇഡിയറ്റ്സ്, പി കെ ചിത്രങ്ങളുടെ സംവിധായകന് രാജ്കുമാര് ഹീരാനിയും താരത്തിനായി കാത്തിരിക്കുന്നു. സഞ്ജുവിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹിരാനിയുടെ ചിത്രവും ഉണ്ടാകുമെന്നും ഇത് മിക്കവാറും മുന്നാഭായി മൂന്നാംഭാഗമായിരിക്കുമെന്നും കേള്‍ക്കുന്നു. മുന്നാഭായി പരമ്പരയിലെ ആദ്യ ചിത്രം മുന്നാഭായി എംബിബിഎസും രണ്ടാം ഭാഗം ലഗേ രഹോ മുന്നാഭായിയും വന്‍ ഹിറ്റായിരുന്നു.
Post Your Comments