ജെ.എന്‍.യു വിഷയത്തില്‍ രൂക്ഷപ്രതികരണവുമായി ബോളിവുഡ് നടി പ്രീതി സിന്റ രാജ്യത്തിനോട് സ്നേഹവും താല്‍പര്യവും ഇല്ലാത്തവരോട് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്ത് സ്ഥലം വിടാന്‍ ആവശ്യപ്പെടണം എന്നാണ് പ്രീതി സിന്റ ട്വീറ്റ് ചെയ്തത്.
ദേശീയത, ത്രിവര്‍ണ്ണ പതാക ഉയര്‍ത്തല്‍, ദേശീയ ഗാനതോടുള്ള ബഹുമാനം, സംസാര സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട പ്രീതിയുടെ ട്വീറ്റ്കള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ച ആയിക്കഴിഞ്ഞു. ക്യാമ്പസ്സുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചാനലുകളില്‍ നടന്ന സംവാദം തന്നെ ഞെട്ടിച്ചുവെന്ന് അവര്‍ പറഞ്ഞു. “ലാ യില്‍ നെഞ്ചില്‍ കൈവച്ച് സൈനികര്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ അവരുടെ കണ്ണില്‍ വിരിയുന്ന അഭിമാനം ഞാന്‍ കണ്ടിട്ടുണ്ട്. ഞാനൊരു സൈനികന്‍റെ മകളാണ്. എന്‍റെ പിതാവും സഹോദരനും യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്‍റെ പല സുഹൃത്തുക്കളും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്” പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു.
രാജ്യ വിരുദ്ധത ഈ രാജ്യത്ത് അനുവദിക്കരുതെന്നും, എല്ലാ കുടുംബങ്ങളും തങ്ങളുടെ മക്കളെ പട്ടാളത്തിലോ, പോലീസിലോ ചേര്‍ക്കാന്‍ നിയമം കൊണ്ടുവരണമെന്നും പ്രീതി സിന്റ ട്വീറ്റ് ചെയ്തു.
Post Your Comments