രണ്ട് ചിത്രങ്ങളുമായി പ്രഭുദേവ തമിഴില്‍ തിരിച്ചെത്തുന്നു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ നടനായുള്ള തിരിച്ച് വരവ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഇതില്‍ ശ്രദ്ധേയം. തമന്നയാണ് സിനിമയിലെ നായിക. തമിഴിനൊപ്പം തെലുങ്കിലും സിനിമ പുറത്തിറങ്ങും. ചിത്രത്തിന് പേരിട്ടിട്ടില്ല. പ്രഭുദേവ തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ച ഒരു പ്രഭുദേവ ചിത്രമാണ് ഈ വര്‍ഷം തീയേറ്ററുകളിലേക്ക് എത്തുക. ‘കളവാദിയ പൊഴുതുകള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭൂമിക ചൗളയാണ് നായിക. തങ്കര്‍ ബച്ചനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2010ല്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതാണ്. നിര്‍മ്മാതാക്കള്‍ തന്നെയാണ് റിലീസ് വൈകിപ്പിച്ചത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സില സമയങ്ങളില്‍’, വിക്ടര്‍ ജയരാജ് ഒരുക്കുന്ന ‘വിനോദന്‍’ എന്നീ ചിത്രങ്ങളാണ് 2016ല്‍ പ്രഭുദേവ നിര്‍മ്മിക്കുന്നത്. പ്രിയദര്‍ശന്‍ ചിത്രം പ്രഭുദേവയും അമല പോളും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 2012 മുതല്‍ ബോളിവുഡില്‍ നിരന്തരം സിനിമ സംവിധാനം ചെയ്ത പ്രഭുദേവ പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments