![](/movie/wp-content/uploads/2016/02/insert-37.jpg)
കുബ്‌സൂരത്ത് എന്ന സിനിമയിലൂടെ ബോളിവുഡില്‍ തിളങ്ങിയ താര ജോഡികളായ സോനം കപൂറും ഫവാദ് ഖാനും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു പരസ്യ ചിത്രത്തിലാണ് യുവതാരങ്ങള്‍ ഒന്നിച്ചെത്തുന്നത്. പാക്കിസ്ഥാനിലെ ഒരു ചായ കമ്പനിയുടെ പരസ്യത്തിലാണ് താരസംഗമം. സോനം സിന്‍ഡ്രല്ലയായും ഫവാദ് ഖാന്‍ രാജകുമാരനുമായി എത്തുന്നു.
ചാള്‍സ് രാജകുമാരും സിന്‍ഡ്രല്ലയുമായുള്ള പ്രണയ കഥയാണ് പരസ്യത്തിലും വിഷയമാകുന്നത്. ഒരു ചായയുമായി ഇവരുടെ ബന്ധം എത്രമാത്രം ചേര്‍ന്ന് നില്‍ക്കുന്നു എന്നാണ് പരസ്യം കാണിച്ചു തരുന്നത്. കുബ്‌സൂരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പരസ്യത്തിലെയും ഗെറ്റപ്പ്. ഒരു മിനിട്ട് ദൈര്‍ഘ്യമാണ് പരസ്യത്തിനുള്ളത്. വീഡിയോ കാണാം..
Post Your Comments