‘നീര്‍ജ’യിലെ സോനം കപൂറിന്റെ അഭിനയത്തെ പ്രശംസിച്ച് സിനിമാ, കായിക രംഗത്തെ നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. എന്നാല്‍ സോനത്തിന്റെ അച്ഛനും നടനുമായ അനില്‍ കപൂര്‍ പറയുന്നത് സോനം അഭിനയം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നാണ്. എത്ര വലിയ താരങ്ങളായാലും എന്നും പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആളുകള്‍ മകളെ പുകഴ്ത്തുമ്പോള്‍ സന്തോഷമുണ്ടെങ്കിലും അവള് ഇനിയും അഭിനയം പഠിക്കാനുണ്ടെന്നാണ് അനില്കപൂറിന്റെ അഭിപ്രായം.
റാം മാധ്വാനി സംവിധാനം ചെയ്ത സിനിമ, നീര്‍ജ ഭന്നോട്ട് എന്ന എയര്‍ഹോസ്റ്റസിന്റെ കഥയാണ് പറയുന്നത്. വിമാന റാഞ്ചലിനിടെ തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ധീരമായ പോരാട്ടം നടത്തി മരിച്ച എയര്‍ഹോസ്റ്റസാണ് നീര്‍ജ ഭന്നോട്ട്. സിനിമയുടെ വിജയത്തില്‍ കുടുംബം ഏറെ സന്തോഷിക്കുന്നുണ്ടെന്നും അനില്‍ കപൂര്‍ പറഞ്ഞു.
Post Your Comments