ഒരു കാലഘട്ടത്തില്‍ ഏവരുടെയും ഹരമായിരുന്ന യെസ്ഡി ബൈക്കിനെ കുറിച്ച് ഒരു സിനിമ വരുന്നു. 1978 മുതല്‍ 2016 വരെയുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. നര്‍മ്മത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ‘മാനസാന്തരപ്പെട്ട യെസ്ഡി’ എന്നാണ് പേരിട്ടിരിക്കുന്നത്. നവഗാതനായ അരുണ്‍ ഓമന സദാനന്ദനാണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത്. ജീന്‍സും ടീ ഷര്‍ട്ടുമൊക്കെ അണിഞ്ഞു നടക്കുന്ന എബ്രഹമെന്ന ചെത്തനാപ്പിയുടെ കഥയാണിത്. ചെത്തനാപ്പിയായി പി.ബാലചന്ദ്രന്‍ വേഷമിടുന്നു.
ചെത്തനാപ്പിയുടെ അനുജന്‍ പാപ്പി അറിയപ്പെടുന്ന ഒരു ബൈക്ക് മെക്കാനിക്കാണ്. ചെത്തനാപ്പിയും പാപ്പിയും തമ്മില്‍ മിക്കപ്പോഴും വഴക്കാണ്. ഇതിന് പരിഹാരമുണ്ടാക്കുന്നതാകട്ടെ ബൈക്ക് റേസ് നടത്തിയും. അതുകൊണ്ട് തന്നെ ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ നാട്ടുകാര്‍ക്കും വലിയ താല്‍പര്യമാണ്. റേസിംഗിന് ഇവര്‍ ഉപയോഗിച്ചിരുന്ന യെസ്ഡി ബൈക്ക് പീലിപ്പോസ് എന്ന വ്യക്തിയുടെ കൈയില്‍ എത്തുന്നു തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
പാപ്പിയെ ജയന്‍ ചേര്‍ത്തലയാണ് അവതരിപ്പിക്കുന്നത്. പീലിപ്പോസായി ഇന്ദ്രന്‍സും വേഷമിടുന്നു.സിനിമയിലൂടെ ഒരു പിടി പുതുമുഖ താരങ്ങളും അരങ്ങേറ്റം നടത്തുന്നുണ്ട്. കൊച്ചിയിലെ അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള ഇരുപതോളം പേരാണ് ഈ ചിത്രത്തിലുള്ളത്. കോഴിക്കോട് ചെമ്പുകടവ് എന്ന ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
Post Your Comments