അരം+ അരം= കിന്നരം എന്ന ചിത്രത്തിലൂടെയാണ് പവിത്രന് സിനിമയില്‍ എത്തുന്നത്. ചിത്രത്തില്‍ ചെറിയ ഒരു വേഷമായിരുന്നു പവിത്രന്. കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല. തുടര്‍ന്ന് പ്രിയദര്ശന് സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു നെഗറ്റീവ് റോളിലായിരുന്നു വെള്ളാനകളുടെ നാടില്‍ അഭിനയിച്ചത്. “മോഹന്‍ലാലിനൊപ്പമുള്ള ഒരു തകര്‍പ്പന്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു ചിത്രത്തില്‍. തുടക്കമായതുക്കൊണ്ട് എന്ത് ചെയ്യണമെന്നതിന് ഒരു ധാരണയുണ്ടായിരുന്നില്ല. സംവിധായകന് സീനിനെ കുറിച്ച് പറഞ്ഞ് തന്നു. പിന്നീട് ലാലേട്ടന് ചോദിച്ചു എങ്ങനെ ചെയ്യാനാണ് പ്ലാന്‍.. സംഭവം ലാലേട്ടന് എന്നെ അഭിനയിച്ച് കാണിച്ചു”. പവിത്രന് പറയുന്നു.
“ലാലേട്ടന് തന്നെ എടുത്ത് ഒരു കോഴിക്കൂടിന്റെ മുകളിലേക്ക് ഇടുകയാണ്. അവിടെ നിന്ന് ഞാന്‍ മറിഞ്ഞ് താഴെ വീഴണം. താഴെ ഒരു കുഴിയുണ്ട്. എന്തായാലും സീനില്‍ അഭിനയിക്കുമ്പോള്‍ അപകടം ഉറപ്പായിരുന്നു. പക്ഷേ ലാലേട്ടന് ആ സീനില്‍ എങ്ങനെ അഭിനയിക്കണമെന്ന് കൃത്യമായി കാണിച്ച് തന്നു”. പവിത്രന് പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. അവിടെ താഴേയ്ക്ക് മണ്ണിടിഞ്ഞ് കിടക്കുകയാണ്. ഒന്നുമറിയാതെ അഭിനയിച്ചാല്‍ അപകടം ഉറപ്പാണ്. എനിക്ക് അപ്പോള്‍ അദ്ദേഹത്തോട് തോന്നിയ വികാരം അപകടത്തില്‍ നിന്ന് രക്ഷിച്ചു എന്നതല്ല. ഒരു മഹാനടന് മാത്രമല്ല നല്ലൊരു വ്യക്തിയും കൂടെയാണ് എന്നാണ്.
“എനിക്ക് ശരിക്കും പറഞ്ഞ് തരേണ്ട കാര്യമൊന്നുമില്ലായിരുന്നു. എന്നാല്‍ ലാലേട്ടന്റെ നല്ല മനസുകൊണ്ടാണ് എനിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞ് തന്നത്. എന്തായാലും അന്ന് ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു” പവിത്രന് കൂട്ടിച്ചേര്‍ത്തു.
Post Your Comments