മലയാളത്തില്‍ വലിയ വിജയം നേടിയ ആഷിഖ് അബു ചിത്രം സാള്‍ട്ട് ആന്റ് പെപ്പര്‍ ബോളിവുഡിലേക്ക്. പഴയകാല താര ജോഡികളായ മാധുരി ദീക്ഷിത്ത് നാന പഠേക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. 1998ല്‍ പുറത്തിറങ്ങിയ ‘വജൂദ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
2007ല്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്ത മാധുരി ദീക്ഷിത്ത് 2013ല്‍ യേ ജവാനി ഹേ ദീവാനിയിലും ബോംബേ ടാക്കീസിലും അതിഥി താരമായാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് 2014ല്‍ ദേദ് ഇഷ്കിയ, ഗുലാബ് ഗ്യാങ്ങ് എന്നീ ചിത്രങ്ങളില്‍ നായികയായി. വീണ്ടും ഇടവേള എടുത്ത മാധുരി ദീക്ഷിത്ത് സാള്‍ട്ട് ആന്റ് പെപ്പറിന്റെ റീമേക്കിലുടെ ശക്തമായ തിരിച്ച് വരവിനാണ് ശ്രമിക്കുന്നത്.
മലയാളത്തില്‍ വലിയ മാറ്റത്തിന് വഴിവെച്ച സിനിമയായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍. പ്രണയത്തിന്റെ വിവിധ രൂപങ്ങള്‍ കാട്ടി തന്ന സിനിമ പ്രണയവും ഭക്ഷണവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കൂടി കാണിച്ചു തന്നു. ലാല്‍, ശ്വേതാ മേനോന്, ആസിഫ് അലി, മൈഥിലി, വിജയരാഘവന്, ബാബു രാജ് എന്നിവരായിരുന്നു സിനിമയിലെ കഥാപാത്രങ്ങളായത്.
ബോളിവുഡ് സാള്‍ട്ട് ആന്റ് പെപ്പറിലെ മറ്റ് താര നിര്‍ണ്ണയം പുരോഗമിക്കുകയാണ്. മലയാളത്തില്‍ തീര്‍ത്ത തരംഗം ബോളിവുഡിലും ഉണ്ടാകുമോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
Post Your Comments