
ആറു വയസ്സുകാരനായ മകന് അയാനെക്കുറിച്ച് പുസ്തകം എഴുതുകയാണ് നടന് ഇമ്രാന് ഹാഷ്മി. ‘ദ കിസ്സ് ഓഫ് ലൈഫ്- ഹൗ എ സൂപ്പര്‍ഹീറോ ആന്റ് മൈ സണ്‍ ഡിഫീറ്റഡ് കാന്‍സര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ കാന്‍സര്‍ ബാധിച്ച സമയത്തെ അയാന്റെ ജീവിതമാണ് പറയുന്നത്.
മൂന്നര വയസ്സിലാണ് അയാന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. രണ്ടാംഘട്ട കീമോതെറാപ്പിക്ക് ശേഷം കിഡ്നിയില്‍ മുഴയുണ്ടെന്നും മനസ്സിലായി. ടൊറോന്റോയിലെ കുട്ടികള്‍ക്കുള്ള സ്പെഷല്‍ ഹോസ്പിറ്റലിലായിരുന്നു അയാനെ ചികിത്സിച്ചത്. പ്രശസ്ത എഴുത്തുകാരന് ഹുസൈന് സെയ്ദിയുടെ ആശയമാണ് പുസ്തകമെഴുതാന്‍ ഇമ്രാന് ഹാഷ്മിക്ക് പ്രചോദനമായത്. പുസ്തകം ഏപ്രില്‍ – മേയ് യോട് കൂടി വിപണിയിലെത്തും.
Post Your Comments