ആഷിക്വി 2വിന് ശേഷമാണത്. ഞാന്‍ ഓര്‍ക്കുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയായിരുന്നു അത്. എന്റെ വീടിന് പുറത്ത് ആറ് ദിവസം അവള് കാത്തുനിന്നു. അവള്‍ക്ക് എന്നെ വിളിക്കാമായിരുന്നു. ഞാന്‍ ചെന്ന് കണ്ടേനെ. ആദിത്യ റോയ് കപൂര്‍ പറയുന്നു. മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആരാധകരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം ആസ്വാദകരോട് സംവദിച്ചു.
ആദ്യ പ്രണയം
പ്രണയനായക കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ആദിത്യ തന്റെ ആദ്യ പ്രണയനഷ്ടം ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണെന്നും പറഞ്ഞു. എനിക്ക് ലോകാവസാനം പോലെയാണ് തോന്നിയത്, അപ്പോള്‍. ഇനി ഒരിക്കലും ഒറു പെണ്‍കുട്ടിയെ കണ്ടെത്താനാവില്ലെന്നും തോന്നി.
ആദ്യ ഡേറ്റ്
അത് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു. ഞാന്‍ അവളെയും കൂട്ടി സ്കൂളിന് പുറത്ത് പോയി. ഞങ്ങള്‍ സാന്‍വിച്ച് വാങ്ങിക്കഴിച്ചു. പക്ഷേ എന്റെ പക്കല്‍ പൈസ ഉണ്ടായിരുന്നില്ല. രസമായിരുന്നു ആ സംഭവം.
ഫിത്തൂര്‍
മനോഹരമായ ഒരു പ്രോജക്ടാണിത്. അഭിഷേക് കപൂറിന്റെ സിനിമ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ചാള്‍സ് ഡിക്കന്‍സിന്റെ ക്ലാസിക് നോവല്‍ അദ്ദേഹം എത്ര മനോഹരമായാണ് സിനിമാ രൂപത്തിലേക്ക് മാറ്റിത്തീര്‍ത്തിരിക്കുന്നത്.
ആദിത്യ റോയ് കപൂര്‍ കത്രീന കൈഫുമൊത്ത് എത്തുന്ന ഫിത്തൂര്‍ ഇന്നലെ തീയേറ്ററുകളിലെത്തി.
Post Your Comments