മുംബൈ: ലഗേ രഹോ മുന്നാഭായ് എന്ന ചിത്രത്തില്‍ ഒരു കുറ്റവാളിയായ കഥാപാത്രത്തെയായിരുന്നു സഞ്ജയ്ദത്ത് അവതരിപ്പിച്ചിരുന്നത്. ഈ കുറ്റവാളി പിന്നീട് ഒരു റേഡിയോ ജോക്കിയായി മാറുന്നതായിരുന്നു കഥ. എന്നാല്‍ ആ കഥ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിലും സംഭവിക്കുകയാണ്. മുംബൈ യേര്‍വാഡജയിലിലെ റേഡിയോ സ്‌റ്റേഷനിലെ സൂപ്പര്‍ റേഡിയോ ജോക്കിയാണ് ഇപ്പോള്‍ സഞ്ജയ് ദത്ത്. ആപ്പ് കി ഫര്‍മായിഷ് എന്ന പേരില്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ റേഡിയോ ഷോ ആരംഭിച്ചത്. അതിന്റെ അവതരാകനായി സഞ്ജയ് ദത്ത് എത്തുകയായിരുന്നു.
പാട്ടുകളും സിനിമാ ഡയലോഗുകളും കവിതകളും ആവശ്യപ്പെടുന്ന പരിപാടിയാണ് ഇത്. എന്നാല്‍ ജയിലില്‍ നിന്നും മോചിതനാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാട്ട് ആവശ്യപ്പെടുന്ന ജയിലിലെ തടവുകാരെല്ലാം അത് സഞ്ജയ് ദത്തിന് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്. 4,1333 തടവുകാരാണ് പൂനെയിലെ യേര്‍വാഡ ജയിലില്‍ ഉള്ളത് . അവിടുത്തെ ഉയര്‍ന്ന സുരക്ഷയുള്ള സെല്ലായാല ആന്‍ദാ സെല്ലിലാണ് സഞ്ജയ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ചത്.
തടവുകാരുടെ റീക്രിയേഷന്‍ മെച്ചപ്പെടുത്താനും അവരുടെ ജോലികളില്‍ കൃത്യമായി ഏര്‍പ്പെടാനും വേണ്ടിയായിരുന്നു ഇത്തരമൊരു സംഗതി. എല്ലാ ആഴ്ചയുടേയും അവസാനമാണ് റെഡിയോ സ്‌റ്റേഷനില്‍ ജോക്കിയായി സഞ്ജയ് എത്താറ്. ജയിലില്‍ പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുന്നതിലും സഞ്ജയ് ദത്ത് തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 3 സഹതടവുകാര്‍ക്കൊപ്പമാണ് സഞ്ജയും ആര്‍.ജെ യായി എത്തുന്നത്. ഇദ്ദേഹം തന്നെ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും സിനിമാ ഡയലോഗുകളുമാണ് പലരും ആവശ്യപ്പെടുന്നത്. ഓരോ ദിവസവും നാല് ഷോകള്‍ വരെ ഉണ്ടാകും. ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സഞ്ജയ് തന്നെയാണ് ഷോയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ള പാട്ടുകള്‍ എഴുതി അത് സെല്ലിന് പുറത്തുള്ള പെട്ടിയില്‍ ഇടും. അതില്‍ നിന്നും തിരഞ്ഞെടുക്കുന്നവയാണ് റേഡിയോ എയര്‍ ചെയ്യുക. 1993 ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ച് വര്‍ഷത്തേക്കാണ് കോടതി താരത്തെ ശിക്ഷിച്ചത്. ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ദത്തിനെ വിട്ടയക്കുകയാണ്. ഫെബ്രുവരി 25ന് താരം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments