സെന്‍സര്‍ ബോര്‍ഡ് മസ്തിസാദെയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ സണ്ണി ലിയോണും അണിയറപ്രവര്‍ത്തകരും എന്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാണെങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും എന്ന വാശിയിലായിരുന്നു. അങ്ങനെ ഏറെ പണിപ്പെട്ടാണ് ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. അതും ചിത്രത്തിന്റെ പല ഭാഗങ്ങളും കട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയ ശേഷവും മസ്തിസാദേയ്ക്ക് മേലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ ചിത്രത്തിനെതിരെ എഫ്ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സംഭവം മറ്റൊന്നുമല്ല. സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചിട്ട് പോലും ചിത്രത്തിലെ അശ്ലീല രംഗം തന്നെയാണ് ഇപ്പോഴത്തെ പ്രശ്നം. വസ്തവത്തില്‍ ബോളിവുഡില്‍ ഇത് ആദ്യമായാണ് മസ്തിസാദെ പോലെയൊരു ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പോലും പതിനെട്ട് വയസിന് താഴെയുള്ളവര്‍ ട്രെയിലര്‍ കാണരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്രയും അശ്ലീലം നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പോലും. സണ്ണി ലിയോണിനും അണിയറപ്രവര്ത്തകര്ക്കുമെതിരെയുമാണ് എഫ്ഐആര്‍. ചിത്രത്തില്‍ ക്ഷേത്രത്തില്‍ വച്ച് ഗര്‍ഭ നിരോധന ഉറ മോശമായി ഉപയോഗിക്കുന്ന രംഗമുണ്ട്. അതാണ് ഇപ്പോള്‍ കേസായിരിക്കുന്നത്.
Post Your Comments