NEWS

താരജാഡകളില്ലാത്ത ചിയാന്‍ വിക്രം; തന്‍റെ കടുത്ത ആരാധികയ്ക്കൊപ്പമുള്ള വിക്രമിന്‍റെ ചിത്രങ്ങള്‍ വൈറല്‍ (ചിത്രം കാണാം)

വിക്രം തന്‍റെ ആരാധികയ്‌ക്കൊപ്പം നിന്നെടുത്ത ഫോട്ടോ വൈറലാകുന്നു. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായി എറണാകുളത്ത് എത്തിയതായിരുന്നു തമിഴ് നടന്‍ വിക്രം. കുറഞ്ഞ സമയത്തിനുള്ളിലാണ് വിക്രം തന്‍റെ ആരാധകരുമായി സംവദിച്ചത്. അപ്പോഴാണ് ആ തിരക്കിനടയിലേക്ക് വിക്രമിന്‍റെ മറ്റൊരു കടുത്ത ആരാധിക കടന്ന് വരുന്നത്. പക്ഷേ തിരക്കിനിടയിലും വിക്രം തന്‍റെ ആരാധികയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ മറന്നില്ല.. ഫോട്ടോ എടുക്കാനും ഒന്ന് കാണാനുമായാണ് ഹോട്ടല്‍ ജീവനക്കാരി ഓടി വിക്രമിന്‍റെ അടുത്ത് എത്തുന്നത്. പക്ഷേ വിക്രമിന്‍റെ അടുത്തുള്ള ആള്‍കൂട്ടം കണ്ടപ്പോള്‍ ആള് മെല്ലെ പുറകോട്ട് നിന്നു. എല്ലാവരെ കണ്ട് ചമ്മല് തോന്നിയ ആരാധിക പുറകോട്ട് നടന്നപ്പോള്‍ ഓടി വന്ന് ഒരാള് കെട്ടിപിടിച്ചു. അത് മറ്റാരുമല്ല. വിക്രം തന്നെ. ഹോട്ടല്‍ ജീവനക്കാരിയായ ആരാധികയ്‌ക്കൊപ്പം വിക്രം നിന്നെടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. വിക്രമിന്‍റെ എളിമയുള്ള മനസിനെ കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയതാണ് താരം.

shortlink

Post Your Comments


Back to top button