മോഹന്‍ലാലിന്റെ ഭാര്യവേഷത്തില്‍ ദേവയാനി അഭിനയിക്കുന്നു. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലാണ് ദേവയാനി മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. മുമ്പ് ബാലേട്ടന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലും ദേവയാനി മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ചിട്ടുണ്ട്.
ജനതാ ഗ്യാരേജില്‍ ജൂനിയര്‍ എന്‍ ടി ആറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ഉണ്ണി മുകുന്ദനാണ്. നിത്യാ മേനോനും സമന്തയുമാണ് നായികമാര്‍. കൊരട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മൈതി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments