എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുത്ത ഒരു സുന്ദരി മലയാളത്തിലേക്ക് വരുന്നു. മഞ്ജിത്ത് സംവിധാനം ചെയ്യുന്ന സെലിബ്രേഷന്‍ എന്ന ചിത്രത്തിലാണ് നാഷാ ഫെനിക്സ് എന്ന സുന്ദരി എത്തുന്നത്. മുംബൈയിലെ ബാലാജി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെങ്കിലും അഭിനയത്തില്‍ കഴിവ് തെളിയിക്കണമെന്ന് നാഷായുടെ ആഗ്രഹമായിരുന്നു. സിനിമയില്‍ സെലക്ഷന്‍ ലഭിക്കുന്നതിന് തൊട്ട് മുന്‍പ് വരെ മോഡലിങ് രംഗത്തായിരുന്നു നാഷാ തിളങ്ങി നിന്നത്.
എയര്‍ഹോസ്റ്റസ് ജോലി ലഭിച്ചെങ്കിലും സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇത് ഉപേക്ഷിച്ചതെന്ന് നാഷാ പറയുന്നു. വീട്ടുകാരുടെ സപ്പോര്‍ട്ട് കൊണ്ടാണ് നാഷയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. നാഷയെ കണ്ടാല്‍ ഹോട്ട് ഗ്ലാമറസ് താരത്തിന്റെ ലുക്കാണ്. മലയാളത്തില്‍ എത്തുന്ന താരത്തിന് സിനിമയില്‍ പുതിയ തരംഗം സൃഷ്ടിക്കാന്‍ കഴിയും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
Post Your Comments