Uncategorized

“ഓസ്കാർ ഭാഗ്യം തുണയ്ക്കാതെ പോയവർ”

ചലചിത്രലോകത്തെ പരമോന്നത ബഹുമതിയായാണ് ഓസ്കാർ അറിയപ്പെടുന്നത്. കാലിഫോർണിയയിലെ ഡോൾബി തിയേറ്ററിൽ ഈ വരുന്ന ഫെബ്രുവരി 28ന് എൺപത്തിയെട്ടാമത് ഓസ്കാർ പുരസ്കാര വിതരണം നടക്കുമ്പോൾ എല്ലാ കണ്ണുകളും നീളുക ലിയോനാർഡോ ഡികാപ്രിയോയിലേക്കായിരിക്കും. ഇതിനു മുമ്പ് അഞ്ച് തവണ ഓസ്കാർ പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ ആ നേട്ടം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നോമിനേഷൻ ലഭിച്ചിട്ടും ഓസ്കാർ ഭാഗ്യം തുണയ്ക്കാതെ പോയ പ്രമുഖ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

ലിയോനാർഡോ ഡികാപ്രിയോ

lina

ടൈറ്റാനിക്ക് എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരമായി മാറിയ നടനാണ് ഡികാപ്രിയോ. 1992-ൽ പുറത്തിറങ്ങിയ ‘വാട്ട് ഈസ്‌ ഈറ്റിങ്ങ് ഗിൽബർട്ട് ഗ്രേപ്പ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഒസ്കാറിനാണ് അദ്ദേഹം ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ടത്. ദി ഏവിയേറ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലും, ‘ബ്ലഡ്‌ ഡയമണ്ടി’ലൂടെ 2006ലും അദ്ദേഹം മികച്ച നടനുള്ള ഓസ്കാർ പുരസ്കാരത്തിന്റെ പട്ടികയിൽ ഇടം നേടിയെങ്കിലും നിരാശയായിരുന്നു ഫലം. 2012-ൽ പുറത്തിറങ്ങിയ ‘ദി വോൾഫ് ഓഫ് വാൾസ്ട്രീറ്റ്’ എന്ന ചിത്രത്തിന്റെ ഭാഗമാവുക വഴി രണ്ട് ഓസ്കാർ നോമിനേഷനുകളാണ് ഡികാപ്രിയോയെ തേടിയെത്തിയത്. മികച്ച നടൻ, മികച്ച ചിത്രം (നിർമ്മാണം) എന്നീ വിഭാഗങ്ങളിലായിരുന്നു അവ. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരനേട്ടം അദ്ദേഹത്തിന്റെ ഓസ്കാർ സാദ്ധ്യതകൾക്ക് ശക്തി പകരുന്നതാണ്.

വിൽ സ്മിത്ത്

will

നടനും ഗായകനുമായ വിൽ സ്മിത്തിനും രണ്ട് തവണ ഓസ്കാർ കയ്യെത്തും ദൂരത്ത് നഷ്ടമായിട്ടുണ്ട്. ബോക്സറായ മുഹമ്മദ്‌ അലിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 2001-ൽ പുറത്തിറങ്ങിയ ‘അലി’. ഈ ചിത്രത്തിലെ വിൽസ്മിത്തിന്റെ പ്രകടനം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ഓസ്കാർ നേട്ടം സ്വന്തമാക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. 2007-ൽ ദി പേഴ്സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്ന ചിത്രം അദ്ദേഹത്തെ ഒരിക്കൽ കൂടി ഓസ്കാറിനരികിൽ എത്തിച്ചെങ്കിലും പുരസ്കാരം നേടാനായില്ല.

ടോം ക്രൂയിസ്

tom-cruise

പത്തൊമ്പതാം വയസ്സിൽ സിനിമാ ലോകത്തെത്തി നിരവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമായി മാറിയ നടനാണ്‌ ടോം ക്രൂയിസ്. ബോൺ ഓൺ ദി ഫോർത്ത് ജൂലായ് (1989), ജെറി മഗീരെ (1996) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനും, മംഗോളിയ(1999) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുമുള്ള ഓസ്കാർ നോമിനേഷനുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ജോണി ഡെപ്പ്

depp

മൂന്ന് തവണ മികച്ച നടനുള്ള ഓസ്കാർ നാമനിര്ദ്ദേശം സ്വന്തമാക്കിയ അഭിനേതാവാണ് വൈവിദ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ നടൻ. സ്വീനി ടോഡ്‌ : ദി ഡെമോൺ ബാർബർ ഓഫ് ഫ്ലീറ്റ് സ്ട്രീറ്റ്92006), ഫൈന്റിംഗ് നെവെർലാന്റ്(2003), പൈറേറ്റ്സ് ഓഫ് ദി കരീബിയൻ : ദി കഴ്സ് ഓഫ് ദി ബ്ലാക്ക് പേൾ(2002) എന്നിവയാണ് ആ ചിത്രങ്ങൾ.

ഗ്ലെൻ ക്ലോസ്

geln

ബിഗ്‌ സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഗ്ലെൻ ക്ലോസ്. ആറ്‌ ഓസ്കാർ പുരസ്കാരങ്ങളാണ് അവരെ തേടിയെത്തിയത്. ദി വേൾഡ് അക്കോഡിംഗ് റ്റു ദി ഗാർപ്പ് (1981), ദി ബിഗ് ചിൽ (1982), ദി നാച്ചുറൽ (1983) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചപ്പോൾ ഫാറ്റൽ അട്രാക്ഷൻ(1987)ഡെയ്ഞ്ചറസ് ലെയ്സൺസ് (1987), ആൽബർട്ട് നോബ്സ് (2010) എന്നീ ചിത്രങ്ങൾ അവർക്ക് മികച്ച നടിക്കുള്ള നോമിനേഷൻ നേടിക്കൊടുത്തു.

റോബർട്ട് ഡൌണി ജൂനിയർ

Iron Man 3

‘അയേൺ മാനി’ലൂടെയാണ് റോബർട്ട് ഡൌണി ജൂനിയർ ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതനായി മാറുന്നത്. ചാർളി ചാപ്ലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു 1992ൽ പുറത്തിറങ്ങിയ ‘ചാപ്ലിൻ’. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്കാർ നോമിനേഷനും ട്രോപ്പിക് തണ്ടർ(2008) എന്ന ചിത്രത്തിലൂടെ മികച്ച സഹ നടനുള്ള ഓസ്കാർ നോമിനേഷനും അദ്ദേഹത്തെ തെടിയെത്തിയെങ്കിലും പുരസ്കാരം നേടാനുള്ള ഭാഗ്യമുണ്ടായില്ല.

അനെറ്റെ ബെനിംഗ്

anette
നാല് തവണ ഓസ്കാർ നോമിനേഷന് അർഹയായിട്ടും ലഭിക്കാതെ പോയ നടിയാണ് അനെറ്റെ ബെനിംഗ്. ദി ഗ്രിഫ്റ്റേഴ്സ്‌ (1989) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ നോമിനേഷനും, അമേരിക്കൻ ബ്യൂട്ടി(1998), ബീയിംഗ് ജൂലിയ(2003), ദി കിഡ്സ്‌ ആർ ഓൾറൈറ്റ് (2009) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരത്തിനുമാണ് അനെറ്റെ ബെനിംഗ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

സിഗോണി വീവർ

sigourney-weave

മൂന്ന് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട് സിഗോണി വീവറിന്. വർക്കിംഗ് ഗേൾ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കും, എലിയൻസ്, ഗൊറില്ലാസ് ഇൻ ദി മിസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുമുള്ള ഓസ്കാർ നാമനിർദ്ദേശങ്ങളാണ് ഈ നടിയെ തേടിയെത്തിയത്.

എഡ്വേഡ് നോർട്ടൻ

nortan

ഫൈറ്റ് ക്ലബ്, അമേരിക്കൻ ഹിസ്റ്ററി എക്സ്, ദി ഇല്ല്യൂഷനിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവാണ് എഡ്വേഡ് നോർട്ടൻ. മൂന്ന് തവണയാണ് ഓസ്കാർ പുരസ്കാരം അദ്ദേഹത്തിന് കയ്യെത്തും ദൂരത്ത് നഷ്ടമായത്. അമേരിക്കൻ ഹിസ്റ്ററി എക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്കാർ നാമനിര്ദ്ദേശം ലഭിച്ചു. ബേഡ് മാൻ, പ്രൈമൽ ഫിയർ എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ മികച്ച സഹ നടനുള്ള ഓസ്കാർ നോമിനേഷനർഹനാക്കി.

ലോറ ലിന്നി

laura-linney-ftr

ലോറ ലിന്നിയും മൂന്ന് ഓസ്കാർ നാമനിർദ്ദേശങ്ങൾ ലഭിച്ച നടിയാണ്. ദി സെവേജസ് (2007) ആയിരുന്നു ആദ്യമായി നോമിനേഷൻ ലഭിച്ച ചിത്രം. പിന്നീട് കിൻസി(2004), യൂ കാൻ കൗണ്ട് ഓൺ മീ (2000) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ലോറയ്ക്ക് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. ഇതിൽ കിൻസി എന്ന ചിത്രത്തിൽ സഹനടിക്കും, മറ്റു രണ്ട് ചിത്രങ്ങളിൽ മികച്ച നടിക്കുമുള്ള നോമിനേഷനുകളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button