GeneralNEWS

വസ്ത്രം നോക്കിയല്ല പെണ്‍കുട്ടികളെ അളക്കേണ്ടത്; വിദ്യാ ബാലന്‍

“എന്തു ധരിക്കുന്നു എന്ന് നോക്കിയല്ല പെണ്‍കുട്ടികളെ പറ്റി വിലയിരുത്തേണ്ടത്”. ഇത് പറഞ്ഞത് മറ്റാരുമല്ല ബോളിവുഡില്‍ മിന്നിത്തിളങ്ങുന്ന താരം നമ്മുടെ സ്വന്തം പാലക്കാട്ടുകാരി വിദ്യാ ബാലനാണ്. പെണ്‍കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വിദ്യാബാലന്‍ പറഞ്ഞു.


“ആള്‍ക്കാരുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. വസ്ത്രം നോക്കിയാവരുത് പെണ്‍കുട്ടികളെ വിലയിരുത്തെണ്ടത്. എന്ത് ജോലി ഉള്ളവരാണെങ്കിലും നടിമാരായാല്‍ പോലും വസ്ത്രത്തിന്‍റെ നീളവും അളവും നോക്കിയാവരുത് ആള്‍ക്കാര്‍ അവരോട് പെരുമാറേണ്ടത്, പെണ്‍കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുമാവണം. ആണും പെണ്ണും തമ്മില്‍ വേര്‍തിരിക്കുന്നതും വലിയ തെറ്റാണ്. തുല്ല്യ സ്ഥാനത്തിനു വേണ്ടിയാണിത് ഞാന്‍ പറയുന്നത്. പണ്ട് പെണ്‍കുട്ടികള്‍ മാറിനിന്നിരുന്ന പ്രോഫഷനുകളിലേക്ക് ഇന്ന് അവര്‍ കടന്നു വരുന്നുണ്ട്. വിദ്യാഭ്യാസം നേടുന്നുമുണ്ട്‌. ഇതെല്ലാം തന്നെ ശുഭസൂചനകളാണ്”. വിദ്യാബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button