ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗമിന്റെ നേതൃത്വത്തില്‍ ഗാനമേള നടത്തിയതിന് അഞ്ച് ജെറ്റ്എയര്‍വെയ്‌സ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജനുവരി 4നായിരുന്നു വിവാദത്തിനിടയാക്കിയ സംഭവം നടന്നതെങ്കിലും വ്യാഴാഴ്ച്ചയാണ് ജീവനക്കാര്‍ക്കെതിരെ ജെറ്റ് അധികൃതര്‍ നടപടിയെടുത്തത്. ജോധ്പൂരില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് സോനു നീഗത്തിന്റെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറിയത്. യാത്രാക്കാര്‍ തന്നെയാണ് സോനു നിഗമിനോട് പാടാനാവശ്യപ്പെട്ടത്. അഭ്യര്‍ഥനയെ തുടര്‍ന്ന് സോനു നിഗം “വീര്‍ സാരാ”യിലെ ഗാനവും റഫ്യൂജിയിലെ ഗാനവുമടക്കം രണ്ടു പാട്ടുകള്‍ പാടുകയായിരുന്നു.
സോനു നീഗത്തിന്റെ ആലാപനത്തൊപ്പം വരികള്‍ ഏറ്റുപാടിയ യാത്രക്കാരും ‘പാട്ട്കച്ചേരി’ കെങ്കേമമാക്കി.ഔദ്യോഗിക അറിയിപ്പുകള്‍ക്കുള്ള അനൗണ്‍സ്‌മെന്റ് സിസ്റ്റം ഉപയോഗിച്ചായിരുന്നു ഗാനമേള. യാത്രക്കാരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലാവുകയായിരുന്നു. അതീവ സുരക്ഷ പാലിയ്‌ക്കേണ്ട വിമാനയാത്രക്കിടെ സോനു നീഗത്തിന്റെ നേതൃത്വത്തില്‍ ഗാനമേള നടത്തിയ സംഭവം പുറത്തായതോടെ വ്യോമസേനാസുരക്ഷാസമിതിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയുമായി രംഗത്തെത്തി. സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജെറ്റ് എയര്‍വെയ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ട് ബില്ല്യണിലധികം പേരാണ് ഈ വീഡിയോ കണ്ടത്
Post Your Comments