പോലീസ് കഥാപാത്രങ്ങളെ കുറിച്ച് എസ്.എന്‍ സ്വാമി ഒരു ടിവി ചാനലില്‍ പരാമര്‍ശിച്ചപ്പോള്‍ വളരെ പെര്‍ഫെക്റ്റ് ആയി പോലീസിനെ അവതരിപ്പിച്ചു താന്‍ കണ്ടിട്ടുള്ളത് ‘യവനിക” എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് എന്ന് പറഞ്ഞിട്ടുണ്ട്.തന്റെ സിനിമകളിലെ പോലീസ് കഥാപാത്രത്തെ പോലും മറന്നു കൊണ്ടാണ് എസ്. എന്‍ സ്വാമി ഇത്തരത്തിലൊരു അഭിപ്രായം പ്രകടിപ്പിച്ചത്.പക്ഷേ ഒരു എഴുത്തുകാരനും സംവിധായകനും മറന്ന് പോകേണ്ടതല്ലാത്ത ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കഥാപാത്രം പ്രേക്ഷക മനസ്സുകളില്‍ വളരെ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.ലോഹിതദാസ് തൂലികയില്‍ പടര്‍ത്തിയ അച്യുതന് നായര്‍ എന്ന പോലീസ് കഥാപാത്രം അത്രയ്ക്ക് തീവ്രതയോടെയാണ് സിനിമയില്‍ ലയിച്ചത്.മകനെ സബ് ഇന്‍സ്പെക്ടര്‍ ആയി കാണാന്‍ കൊതിച്ച നന്മ പൊതിഞ്ഞ അച്ഛന്. തിലകനിലെ ഈ ഭാവ പകര്‍ച്ച അതിര് കടന്ന അത്ഭുതമായിരുന്നു .
ശരീര ഭാഷയിലെ കൃത്യത അത്രത്തോളം വിസ്മയമായിരുന്നു.തിലകന് കാക്കിയിട്ട് ഓരോ സീനുകളിലും അഭിനയ പെരുമ നിറച്ചു .സ്വപ്നങ്ങളുടെ കൊട്ടാരം അടര്‍ന്ന് വീണപ്പോള്‍ അയാള്‍ ഒരു പച്ച മനുഷ്യനെ പോലെ തേങ്ങി,ആ തേങ്ങല്‍ ഓരോ പ്രേക്ഷകരുടെയും വിങ്ങലായി.ആത്മ സമര്പ്പണത്തിനുള്ളിലെ കാക്കി വേഷം തിലകന് എന്ന അപൂര്‍വ്വ പ്രതിഭയുള്ള നടനില്‍ ഭദ്രമായിരുന്നു.
മലയാള സിനിമയില്‍ പെര്‍ഫെക്റ്റ് ആയ മറ്റൊരു പോലീസ് കോണ്‍സ്റ്റബിള്‍ കൂടി തലയുയര്‍ത്തി പിടിച്ചു കൊണ്ട് സല്യൂട്ട് ചെയ്യുന്നു.
Post Your Comments