ഹിന്ദു ന്യായ പീഠം എന്ന സംഘടനയിലെ അംഗങ്ങളാണ് സണ്ണി ലിയോണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം മസ്തിസാദേയ്ക്കെതിരായ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്. മാന്യതയില്ലാത്തതും തികഞ്ഞ അശ്ലീലപൂര്‍ണ്ണവുമായ ചിത്രമാണ് മസ്തിസാദേ എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഇത്രയും അശ്ലീലപൂര്‍ണ്ണമായ ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കിയത് തന്നെ സെന്‍സര്‍ബോര്‍ഡിന്‍റെ ഏറ്റവും വലിയ പിഴവാണ്. ചിത്രത്തില്‍ അഭിനയിച്ചവര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ നിയമനടപടികള്‍ സ്വീകരിക്കും വരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്നും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഹിന്ദു ന്യായ പീഠം അംഗങ്ങള്‍ മസ്തിസാദേയ്ക്കെതിരെ പഞ്ചാബില്‍ വ്യാപക പ്രതിഷേധം നടത്തിയത്.
സണ്ണിക്കൊപ്പം തുഷാര്‍ കപൂര്‍,വീര്‍ദാസ്,ഷാദ് രന്‍റെവാ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിന്ന് 382ഓളം അശ്ലീല രംഗങ്ങള്‍ വെട്ടിനീക്കിയ ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയത്.
Post Your Comments