NEWS

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എനിക്കാവില്ല: പത്മപ്രിയ

അമല്‍ നീരദ് സംവിധാനം ചെയ്ത ഇയോബിന്‍റെ പുസ്തകം എന്ന ചിത്രമാണ് പത്മപ്രിയ വിവാഹത്തിന് മുമ്പ് അഭിനയിച്ച ചിത്രം . എന്നാല്‍ വിവാഹത്തോടെ താന്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയില്ലെന്നും താരം മുന്‍പ് തന്നെ പറഞ്ഞിരുന്നു. അങ്ങനെ വിവാഹത്തിന് ശേഷം വസന്ത് സംവിധാനം ചെയ്യുന്ന “ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും” എന്ന ചിത്രത്തിലൂടെ താരം തിരിച്ച് വരികയാണ്. ” വിവാഹത്തിന് ശേഷം ചെറിയ ഇടവേള വന്നപ്പോള്‍ പലരും കരുതി താന്‍ സിനിമ ഉപേക്ഷിച്ചുവെന്ന് . എന്ത് വന്നാലും സിനിമ ഉപേക്ഷിക്കില്ല. സിനിമയില്‍ നിന്ന് കുറച്ച് നാള്‍ വിട്ട് നില്‍ക്കുമ്പോള്‍ വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്”- പത്മപ്രിയ പറയുന്നു. “അമേരിക്കയില്‍ ഒരു പബ്ലിക് റിലേഷന്‍ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് താന്‍ ഇയോബിന്‍റെ പുസ്തകത്തില്‍ അഭിനയിക്കുന്നത്. സിനിമയില്‍ എന്ന പോലെ തന്നെ മറ്റ് രംഗങ്ങളിലും താന്‍ സജീവമാണ്. ഈ വര്‍ഷം മുതല്‍ സിനിമയില്‍ സജീവമാകാനാണ് തീരുമാനം ” -പത്മപ്രിയ കൂട്ടിച്ചേര്‍ത്തു . ഒരു പ്രമുഖ സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

തെലുങ്ക് ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും ഹിന്ദിയിലും വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ എത്തി കുറഞ്ഞകാലം കൊണ്ട് തന്നെ മോഹന്‍ലാല്‍ , മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പവും അഭിനയിക്കുവാനുള്ള ഭാഗ്യവും പത്മപ്രിയക്ക് ലഭിച്ചു .

shortlink

Related Articles

Post Your Comments


Back to top button