കൊല്ലം: പഴയകാല ചലച്ചിത്ര നടന് കൊല്ലം ജി.കെ.പിള്ള അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
1950-ൽ സ്കൂൾ നാടകത്തിൽ അഭിനയിച്ചു കൊണ്ടാണ് കൊല്ലം ജി.കെ. പിള്ള വേദിയിലേക്കെത്തിയത്. 1962-ൽ കൊല്ലം യൂണിവേഴ്സൽ തിയ്റ്റേഴ്സിന്റെ ദാഹജലം എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. കെ.എസ്.ആർ.ടി.സി-യിൽ കണ്ടക്ടറായി ജോലി ലഭിച്ചതിനാൽ അഭിനയം കൊല്ലത്തെ വിവിധ തീയറ്ററുകളിലായിരുന്നു. എ.എൻ. തമ്പി സംവിധാനം ചെയ്ത മാസപ്പടി മാതുപിള്ള എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രലോകത്തെത്തുന്നത്. തുടർന്ന് മുച്ചീട്ടുകളിക്കാരന്റെ മകൾ, പുഷ്പശരം, മുക്കുവനെ സ്നേഹിച്ച ഭൂതം, മൈ ഡിയർ കുട്ടിച്ചാത്തൻ, ഇത്തിക്കരപക്കി തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു. മിക്കവയിലും ഹാസ്യവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ദാഹജലം, നീതിപീഠം, രാജദൂത്, ആയിരം അരക്കില്ലം, ആക്സിഡന്റ് എന്നിങ്ങനെ വിവിധ നാടകങ്ങളിലായി നാലായിരത്തിലേറെ വേദികളിൽ അഭിനയം കാഴ്ചവെച്ചിട്ടുള്ള ഇദ്ദേഹം നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. കാഴ്ചക്കുറവ് മൂലം ഏറെക്കാലമായി അഭിനയരംഗത്ത് സജീവമായിരുന്നില്ല.
Post Your Comments