ഇച്ചേച്ചി അഭിനയിക്കേണ്ട റോളുകളായിരുന്നു തനിക്ക് കിട്ടിയത്. ചേച്ചിക്ക് കൂട്ടുപോയപ്പോഴാണ് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കിട്ടിയതെന്ന് നടി ഉര്‍വശി. എന്നിട്ടും എന്നോട് ഒരു ദേഷ്യവും തോന്നാതെ എന്നെ അഭിനയം പഠിപ്പിക്കുകയായിരുന്നു ഇച്ചേച്ചി. ചേച്ചി കലാരഞ്ജിനിയാണ് കുടുംബത്തില്‍ നിന്ന് ആദ്യം സിനിമയില്‍ തിളങ്ങിയത്. എന്‍.ടി.രാമറാവു മുതലുള്ള തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി കലാരഞ്ജിനി വളര്‍ന്നു.
ഭാഗ്യരാജിന്റെ മുന്താണൈ മുടിച്ചില്‍ നായികയാകാന്‍ പോയ ചേച്ചിക്കു കൂട്ടുപോയതാണ് ഞാന്‍. എന്നാല്‍ ആ സിനിമയില്‍ ഞാന്‍ നായികയായി. ഇച്ചേച്ചിക്ക് സങ്കടത്തേക്കാലെറേ സന്തോഷമായിരുന്നു കൂടുതല്‍. എനിക്ക് സിനിമയില്‍ അവസരം കിട്ടിയല്ലോ എന്നാണ് ചേച്ചി ഇതിനെ കുറിച്ച് പറഞ്ഞത്.
കതിര്‍മണ്ഡപം എന്ന സിനിമയില്‍ രണ്ടു ബാലതാരങ്ങളെ വേണം. ജയഭാരതിയും ഉമ്മറും മറ്റുമാണ് അഭിനേതാക്കള്‍. ഒരു കുട്ടി നായകന്റെ മകളും ഒരു കുട്ടി കൂട്ടുകാരന്റെ മകളും. സെറ്റില്‍ ചെന്നപ്പോള്‍ സംവിധായകനു സംശയം ഇരട്ടകളാണോ ? നായകന്റെയും കൂട്ടുകാരന്റെയും മക്കള്‍ ഒരുപോലെയിരുന്നാല്‍ പ്രേക്ഷകര്‍ നായകന്റെ ചാരിത്രശുദ്ധിയെ സംശയിച്ചാലേ ? രണ്ടു വയസ്സിനിളയതായിട്ടും ആ സിനിമയില്‍ നറുക്കു വീണത് എനിക്കാണ്. ഭാഗ്യരാജിന്റെ ചിന്ന വീടില്‍ പിന്നീട് കല്‍പന നായികയായി. പത്തൊന്‍പതാം വയസ്സില്‍.
തമിഴില്‍ നായികയായി തുടക്കം കുറിച്ചെങ്കിലും മലയാളത്തിന്റെ സ്‌ക്രീന്‍ ചിരിയിലാണ് ഇച്ചേച്ചി അലിഞ്ഞു ചേര്‍ന്നത്. യാഗം എന്ന സിനിമയില്‍ ബാലതാരമായാണ് ഇച്ചേച്ചിയുടെ തുടക്കം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം. സിനിമയിലെ ഗ്രാഫില്‍ അവര്‍ക്കൊക്കെ പിന്നിലായിരുന്നു ഇച്ചേച്ചിയുടെ യാത്ര. ”മത്തങ്ങാ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ ഡബിള്‍ സൈസാകും. അതാണ് തനിക്കു കൂടുതല്‍ സിനിമകള്‍ കിട്ടിയതെന്ന് ചിരിച്ചുകൊണ്ടു പറയുന്ന ഇച്ചേച്ചിയ്ക്ക് ജീവിതത്തോടും കൂസലില്ലാത്ത മനോഭാവമായിരുന്നു. ഹാസ്യവേഷങ്ങള്‍ മടുത്തെന്ന് ഇടയ്‌ക്കൊക്കെ എന്നോടും അമ്മയോടും ഇച്ചേച്ചി പറയുമായിരുന്നു.
മരണം കൈപിടിച്ചു കൊണ്ടുപോയിട്ട് മടക്കി അയച്ച കഥ ഇച്ചേച്ചി പറഞ്ഞിട്ടുണ്ട്. ഇച്ചേച്ചിയുടെ പ്രസവ സമയം. പ്രഷര്‍ കൂടിയും കുറഞ്ഞുമിരിക്കുന്നതിനാല്‍ അനസ്തീസിയ നല്‍കാന്‍ ഡോക്ടര്‍മാര്‍ മടിച്ചു. ഇടയ്‌ക്കെപ്പോഴോ ബോധം മറഞ്ഞു. പിന്നെ ഇച്ചേച്ചി കാണുന്നത് വിഭ്രാത്മകമായ ഒരു കാഴ്ചയാണ്. ഭൂമിയില്‍ നിന്ന് മേലേയ്ക്ക് ഉയരുകയാണ് അവര്‍. ആ യാത്രയില്‍ കുഞ്ഞിന്റെ മുഖം കാണാം. ചെന്നെത്തിയത് പ്രസവശേഷം മരിച്ചവര്‍ എത്തുന്ന ഒരു സ്ഥലത്ത്. നിങ്ങളുടെ പേരു വിളിച്ചില്ലല്ലോ എന്നായി അവിടെയുള്ളവര്‍. കണ്ണു തുറക്കുമ്പോള്‍ കല്‍പനയുടെ നേര്‍ത്തുപോയ ഹൃദയമിടിപ്പ് ശരിയാക്കാന്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം നടത്തുകയാണ്. ഇത്തവണ തേടിവരുമ്പോള്‍ ഇച്ചേച്ചി ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ തനിച്ചായിരുന്നു. ജീവിതത്തില്‍ ഇച്ചേച്ചി ഒരിക്കലും തനിച്ചായിരുന്നില്ല. ചിരിപ്പിക്കുന്നവരുടെ ഉള്ളിലെല്ലാം കരയുന്നവരുണ്ടെന്നാ ഇച്ചേച്ചി പറഞ്ഞത്. സഹോദരന്‍ പ്രിന്‍സിന്റെ അകാലത്തിലുള്ള മരണം. മറ്റൊരു സഹോദരന്‍ കമലിന്റെ അപകടം. അനിലുമായുള്ള ബന്ധം വേര്‍പിരിഞ്ഞതെല്ലാം ഇച്ചേച്ചിയെ തളര്‍ത്തിയിരുന്നതായും ചോദിക്കുബോള്‍ വിധിയെ നേരിടാന്‍ തയ്യാറാവണമെന്നുമായിരുന്നു മറുപടിയെന്നും ഉര്‍വശി പറഞ്ഞു.
Post Your Comments