BollywoodCinema

യഥാര്‍ത്ഥത്തില്‍ ഞാന്‍ വലിയ നാണക്കാരി ; സണ്ണി ലിയോണ്‍

സണ്ണിയുടെ സ്ക്രീനിലെ അഭിനയങ്ങളും ചൂടന്‍ രംഗങ്ങളും കാണുമ്പോള്‍ നാം ഓരോരുത്തരും കരുതുന്നത് സണ്ണി വളരെ തുറന്ന പെരുമാറ്റം ഒക്കെ ഉള്ള ധൈര്യശാലിയായ ഒരു സ്ത്രീ ആണെന്നാണ്‌ . എന്നാല്‍ ഇപ്പോള്‍ സണ്ണി തന്നെ പറയുന്നു താന്‍ വളരെ അധികം നാണക്കാരിയായ ഒരു വ്യക്തിയാണെന്നാണ് .

” ഒരു അവാര്‍ഡ് പരിപാടിയിലോ , മറ്റു പൊതു പരിപാടികളിലോ പങ്കെടുക്കുമ്പോള്‍ എനിക്ക് വല്ലാത്ത നാണമാണ് . എനിക്ക് അറിയാം ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നാണക്കാരി ആണെന്ന് വിശ്വസിക്കാന്‍ എല്ലാവര്‍ക്കും പ്രയാസമാണെന്ന് . മറ്റ് സിനിമാ താരങ്ങളെ പോലെ ഞാന്‍ അധികം പുറത്തു പോകാന്‍ പോലും മടിക്കുന്നു ” സണ്ണി പിടിഐയോട് പറഞ്ഞു . ” അതുപോലെ തന്നെ എനിക്ക് ഹൈ ഹലോ എന്നൊക്കെ പറയണമെന്ന് തോന്നുമെങ്കിലും നാണം കാരണം അത് സാധിക്കാറില്ല . ഇത് കാണുന്നവര്‍ കരുതുന്നത് ഞാന്‍ ഗൌരവക്കാരിയാണ്‌ ജാടക്കാരിയാണ് എന്നൊക്കെയാണ് , പക്ഷെ കാരണം എനിക്ക് നാണമാണ് എന്നതാണ് . ഞാന്‍ ജീവിതകാലം മുഴുവന്‍ ഇങ്ങനെ ആയിരിക്കും . വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ല ” സണ്ണി കൂട്ടിച്ചേര്‍ത്തു .

ഈ 34 വയസുള്ള നടി ബോളിവുഡ്ല്‍ പുതിയതാണെങ്കിലും തന്റെ ഭൂതകാലം കാരണം മറ്റു മുന്‍നിര താരങ്ങളാല്‍ അംഗീകരിക്കപ്പെട്ടിട്ടില്ല . പക്ഷെ ഇപ്പോള്‍ അവസ്ഥകള്‍ മാറിയിരിക്കുന്നു , മുന്‍നിര താരങ്ങള്‍ പലരും സണ്ണിക്ക് വേണ്ടി സംസാരിക്കുന്നു പിന്തുണ നല്‍കുന്നു .

” മുന്‍നിര താരങ്ങളും പ്രേക്ഷകരും ഇപ്പോള്‍ എന്നോട് മുന്‍പ് പെരുമാറിയതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് പെരുമാറുന്നത് അതില്‍ വളരെയധികം സന്തോശവുമുന്ദ് ” സണ്ണി പറഞ്ഞു .

വീര്‍ദാസും തുഷാര്‍ കപൂറും നായകന്മാരായ് സണ്ണി ലിയോണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന അടല്‍ട്ട് കോമഡി ചിത്രം ” മസ്തിസാദേ ” ജനുവരി 29നാണ് റിലീസ് .

shortlink

Related Articles

Post Your Comments


Back to top button