ബോളിവുഡിലെ മികച്ച നടിമാരില്‍ രണ്ടു പേരാണ് ശ്രീദേവിയും വിദ്യാബാലനും. അഭിനയം കൊണ്ട് രണ്ടുപേരും ഒന്നിനൊന്നു മികച്ചതാണെന്ന് പറയാം. എന്നാല്‍, ശ്രീദേവിയെക്കുറിച്ച് വിദ്യാബാലന് പറയുന്നത് കേട്ടാല്‍ ഒരുപക്ഷെ പലര്‍ക്കും ശരിയാണെന്നു തോന്നാം. വിദ്യാബാലന് ശ്രീദേവിയോട് അസൂയയാണോ എന്നും ചിലര്‍ക്ക് തോന്നാം. എന്നാല്‍, നല്ലതു മാത്രമേ വിദ്യാബലന് ശ്രീദേവിയെക്കുറിച്ച് പറയാനുള്ളു. ശ്രീദേവി എന്ന അഭിനയത്രിയുടെ ആരാധിക കൂടിയാണ് വിദ്യാബാലന്. ശ്രീദേവി അഭിനയത്തിന്റെ ഒരു വിജ്ഞാന കോശമാണെന്ന് വിദ്യാബാലന് പറയുകയുണ്ടായി. സൗന്ദര്യത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ശ്രീദേവിയോട് ആര്‍ക്കും അസൂയ തോന്നാം. വിദ്യാബാലന്റെ പെട്ടെന്നുള്ള പുകഴ്ത്തല്‍ കാണുമ്പോഴും ഇതേ അവസ്ഥ തോന്നിപ്പോകുകയാണ്. എന്നാല്‍, ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന സിനിമ കണ്ടതിനുശേഷമാണ് വിദ്യാബാലന് ശ്രീദേവിയുടെ ആരാധികയായത്. 1987ല്‍ അനില്‍ കപൂറും ശ്രീദേവിയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു മിസ്റ്റര്‍ ഇന്ത്യ. തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു.ട്വിറ്ററിലൂടെയാണ് വിദ്യാബാലന് ശ്രീദേവിയെ പുകഴ്ത്തിയത്. വാച്ചിങ് ദ എന്‍സൈക്ലോപീഡിയ ഓഫ് ആക്ടിങ് ശ്രീദേവി എന്നാണ് താരം ട്വീറ്റ് ചെയ്തത്. അനില്‍ കപൂറിനെയും താരം പുകഴ്ത്താന്‍ മറന്നില്ല. മിസ്റ്റര്‍ ഇന്ത്യയെ നമ്മള് സ്നേഹിക്കുന്നു. അനില്‍ കപൂര്‍ നമ്മുടെ ഹൃദയമാണെന്നും വിദ്യ ട്വിറ്ററില്‍ കുറിച്ചു. മിസ്റ്റര്‍ ഇന്ത്യയുടെ സംവിധായകന് ശേഖര്‍ കപൂറിനെയും പ്രശംസിച്ചു. തനിക്കേറ്റവും ഇഷ്ടമുള്ള രണ്ട് ചിത്രങ്ങളും അദ്ദേഹത്തിന്റേതാണെന്നും വിദ്യ കൂട്ടിചേര്‍ത്തു .
Post Your Comments