Bollywood

ബാബ രാംദേവിനെ ജയിലില്‍ കണ്ട് ബോളിവുഡ് താരം സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞു !!

കഴിഞ്ഞ കുറച്ചു നാളുകളായ് പുനെയിലെ ഏര്‍വാഡ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് താരം സഞ്ജയ്ദത്ത് ഈ ജനുവരി പതിനാലിന് ജയിലില്‍ യോഗ ഗുരു രാംദേവുമായുള്ള കൂടിക്കാഴ്ചയില്‍ പൊട്ടിക്കരഞ്ഞു . സഞ്ജയ്ദത്ത് ഉള്‍പ്പടെയുള്ള ജയില്‍ അന്തേവാസികള്‍ക്ക് യോഗയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ എത്തിയതായിരുന്നു ബാബ രാംദേവ് . ജയിലിനുള്ളിലുള്ള റേഡിയോ സ്റ്റേഷനില്‍ വച്ചായിരുന്നു സഞ്ജയ്‌ ദത്തും രാംദേവും സംസാരിച്ചതും കൂടിക്കാഴ്ച നടത്തിയതും . ” ദത്ത് വളരെ ശാന്തനായിരുന്നു , എന്‍റെ ക്ലാസുകള്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു , അതിനു ശേഷം തനിക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന് മാത്രം പറഞ്ഞ ദത്ത് പൊട്ടിക്കരയുകയായിരുന്നു ” ഒരു ലീഡിംഗ് ദിനപത്രത്തില്‍ ബാബ രാംദേവ് പറഞ്ഞു .

1993ല്‍ നടന്ന മുംബൈ സ്ഫോടന പരമ്പരയില്‍ കുറ്റാരോപിതനായ് അഞ്ചുവര്‍ഷമായ് ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ് സഞ്ജയ്‌ , ഇപ്പോള്‍ ജയില്‍ റേഡിയോ സ്റ്റേഷനിലെ ആര്‍ജേ ആയി സേവനം അനുഷ്ട്ടിക്കുന്നുണ്ട് സഞ്ജയ്‌ .

സഞ്ജയ്‌ ദത്തും യോഗാ ഗുരു രാംദേവും മുന്‍പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട് , ഒരു സ്വകാര്യ ഗണേശോത്സവ ചടങ്ങില്‍ വച്ചായിരുന്നു അഞ്ചു മിനറ്റ് ദൈര്ഖ്യമുള്ള കൂടിക്കാഴ്ച അന്ന് നടന്നത് , ഒരു മാസം പരോളിനു പോയ കാലഘട്ടത്തിലായിരുന്നു ഈ കൂടിക്കാഴ്ച . ” അഞ്ചു മിനിറ്റ് ആണ് ഞാനും സഞ്ജയുമായ് കൂടിക്കാഴ്ച നടത്തിയത് , അദ്ദേഹം ജയിലില്‍ പതിവായി യോഗ പരിശീലിക്കാറണ്ടെന്നും സഞ്ജയ്‌ എന്നോട് പറഞ്ഞു , സഞ്ജയ്‌ വളരെ നല്ലൊരു മനുഷ്യനാണ് മാത്രമല്ല ഞങ്ങള്‍ തമ്മില്‍ വളരെ മുന്‍പ് മുതല്‍ക്കേ നല്ല ബന്ധമാണുള്ളത് , ഞാന്‍ സഞ്ജയെ അനുഗ്രഹിക്കുകയും അദ്ദേഹത്തിനു വേഗം ജയില്‍ മോചനം കിട്ടാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം എന്നും പറഞ്ഞു ” രാംദേവ് പറഞ്ഞു .

” സഞ്ജയ്‌ രാംദേവിനെ കണ്ടമാത്രയില്‍ തന്നെ പൊട്ടിക്കരഞ്ഞുവെന്നും , ഏറെ പരിചയം പുലര്‍ത്തിയെന്നും , സൂര്യനമസ്കാരവും പ്രാണായമവും ചില ശ്വസനക്രിയകളും സഞ്ജയ്ക്ക് രാംദേവ് പറഞ്ഞു കൊടുത്തുവെന്നും ” ജയിലുമായ് ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചു .

അഞ്ഞൂറിലധികം ജയില്‍ പുള്ളികളും അധികൃതരും രാംദേവിന്‍റെ യോഗാ പരിശീലനത്തില്‍ പങ്കെടുത്തു , ശാരീരികമായും മാനസികമായും എങ്ങനെ ശക്തിപ്രാപിക്കാം എന്നും അദ്ദേഹം അറിവ് പകര്‍ന്നു , പുകവലിയും മദ്യപാനവും മറ്റും യോഗക്കുള്ള ഗുരുദക്ഷിണയായ് ഉപേക്ഷിക്കണമെന്നും രാംദേവ് ഉപദേശം പകര്‍ന്നു .

ഈ വരുന്ന ഫെബ്രുവരി 25ന് സഞ്ജയ്‌ ജയില്‍ മോചിതനാകും എന്നാണ് അറിയാന്‍ കഴിയുന്നത് . നല്ലനടപ്പിന് പാരിതോഷികമായ് സഞ്ജയുടെ ജയില്‍ ശിക്ഷ ഇളവു ചെയ്തിരുന്നു .

shortlink

Related Articles

Post Your Comments


Back to top button