BollywoodCinema

450 കോടിയുടെ കള്ളപ്പണം; ബോളിവുഡ് നടി അമീഷ പട്ടേലിനെ ചോദ്യം ചെയ്യും

വെസ്റ്റ് ചമ്പാരന്‍: 450 കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അമീഷ പട്ടേലിനെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദ്യം ചെയ്യും. സന്‍വരിയ ഗ്രൂപ്പ് ഡയറക്ടര്‍ അനില്‍ അഗര്‍വാള്‍ 450 കോടി രൂപയുടെ കള്ളപ്പണം ഒളിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സന്‍വരിയ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം അനില്‍ അഗര്‍വാള്‍ വന്‍ തുക അമീഷ പട്ടേലിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിക്ഷേപിച്ചതായി കണ്ടെത്തി. സംവിധായകനും നിര്‍മാതാവുമായ പ്രകാശ് ജാ യെയും ഇതു സംബന്ധിച്ച് ഐടി വകുപ്പ് ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button