മലയാളസിനിമാ പ്രേക്ഷകരെ എക്കാലത്തും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കുറ്റാന്വേഷണ പരമ്പരയിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ , ഇതാ സേതുരാമയ്യര്‍ വീണ്ടും എത്തുകയാണ് , ഇടിവെട്ട് ഡയലോഗുകളും സ്റ്റൈലും കൊണ്ട് തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനെയും , ഭരത് ചന്ദ്രനേയും , മാധവനെയും എല്ലാം സൃഷ്ടിച്ച രഞ്ചിപണിക്കരും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട് . സിബിഐ സീരീസിലുള്ള ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചിരുന്ന സുരേഷ് ഗോപിയും , അപകടത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന ജഗതിശ്രീകുമാറും ഉണ്ടാകില്ല . സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ അവസാനം ആരംഭിക്കും . തന്റെ പതിവ് സിബിഐ ചിത്രങ്ങളെ പോലെ ക്ലൈമാക്സില്‍ പ്രതികളെയെല്ലാം വിളിച്ചു വരുത്തി ചോദ്യം ചെയ്യലുകളോന്നും ആയിരിക്കില്ല ഈ ചിത്രം എന്ന് എസ് എന്‍ സ്വാമി വ്യക്തമാക്കി . നായികയെ ഇതുവരെയും തീരുമാനിചിട്ടില്ലാത്ത ചിത്രത്തില്‍ സായ്കുമാര് ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ അഭിനയിക്കും . സിബിഐ സീരിയസിലെ അവസാന സിനിമയായിരിക്കാം ഇതെന്ന വാര്‍ത്തകളെയും അദ്ദേഹം നിഷേധിച്ചു , ഇനിയും സംഭവിക്കാം ചിലപ്പോള്‍ സംഭവിക്കാതിരിക്കാം എന്നും എസ് എന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു . മുന്‍ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിനു മാറ്റമുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു . സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത് .
Post Your Comments