BollywoodCinemaSongsVideos

ഇമ്രാന്‍ ഹഷ്മിയുടെ ഏറ്റവും പുതിയ പ്രണയഗാനം രണ്ടരക്കോടിയിലധികം കാഴ്ചക്കാരുമായ് തരംഗമാവുന്നു! ( ഗാനം കാണാം )

ടിസീരീസ് പുറത്തിറക്കിയ സിംഗിള്‍ ആല്‍ബം ഗാനമായ മേം രഹു യാ നാ രഹു ആണ് ഇപ്പോള്‍ യൂട്യുബില്‍ വയറലായിരിക്കുന്ന പ്രണയഗാനം . രണ്ടരക്കോടിയിലധികം കാഴ്ച്ചക്കരുമായ് ഇപ്പോള്‍ യൂട്യുബിലും , നവമാധ്യമങ്ങളിലും ഈ ഗാനം വയറലാണ് . പൂര്‍ണ്ണമായും ഗോവയില്‍ ചിത്രീകരിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇപ്പോള്‍ ബോളിവുടില്‍ തിളങ്ങി നില്‍ക്കുന്ന ഇരുപതുകാരനായ അര്‍മാന്‍ മാലിക് ആണ് . രശ്മി വിരാഗിന്‍റെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അമാല്‍ മാലിക് ആണ് . ഇമ്രാന്‍ ഹഷ്മിക്കൊപ്പം ഇഷാ ഗുപ്തയാണ് ഗാനത്തില്‍ നായികയായെത്തുന്നത് . ഗാനം സംവിധാനം ചെയ്തിരിക്കുന്നത് അമിത് ശര്‍മയാണ് . ഹൃത്വിക് റോഷനും സോനം കപൂറും ജോടികളായെതിയ ധീരേ ധീരേ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ടീസീരീസ് പുറത്തിറക്കിയ സിംഗിള്‍ ഗാനമാണ് ഇത് . ഇപ്പോള്‍ ഈ ഗാനം ധീരേ ധീരെയെക്കാളും സുപ്പര്‍ ഹിറ്റായിരിക്കുകയാണ് , ഇമ്രാന്‍ ഹഷ്മിയുടെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമാണ് , സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ദൈവം എന്നാണ് ഇമ്രാന് ആരാധകര്‍ നല്‍കിയിരിക്കുന്ന പല പേരുകളില്‍ ഒരെണ്ണം . വീഡിയോ കാണാം >

shortlink

Related Articles

Post Your Comments


Back to top button