മുംബൈയിലെ വേളിയില്‍ ശനിയാഴ്ച രാത്രി നടന്ന ഹൃത്വിക്വിന്റെ 42ആം ജന്മദിനാഘോഷതിനോട് അനുബന്ധിച് ബഹളം സൃഷ്ടിച്ചു എന്ന പരാതിയിലാണ് ആഘോഷം നടന്ന ഹോട്ടലിനെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത് . ഫോര്‍ സീസണ് ഹോട്ടലിലെ എ ഇആര്‍ ലോഞ്ചില്‍ 34ആം നിലയിലാണ് ഹൃത്വിക്കിന്റെ പിറന്നാളാഘോഷം നടന്നത് . ആഘോഷപരിപാടികള്‍ ബഹളമായിരുന്നു എന്നാരോപിച് ദക്ഷിണ മുംബൈ സ്വദേശികള്‍ നല്കിയ പരാതിയിലാണ് പോലീസ് കേസ് എടുത്ത് . മറ്റുള്ളവര്‍ക്ക് അരോചകമാവുന്ന വിധത്തില്‍ ശബ്ധകൊലാഹലം ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ചട്ടങ്ങള്‍ ലംഘിച്ചാണ് പിറന്നാള്‍ ആഘോഷം നടന്നത് . മണിക്കൂറുകളോളം നീണ്ട പരിപാടികള്‍ അവസാനിച്ചത് പുലര്‍ച്ചെ മൂന്നര മണിക്കാണ് . എന്നാല്‍ ഇതിനിടയ്ക്ക് രണ്ടു തവണ പരിപാടി നിര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു . പത്ത് മണിയാണ് ആദ്യം ആഘോഷങ്ങള്‍ക്ക് സമയം അനുവദിചിരുന്നത് . ആ നിര്‍ദേശം പാലിക്കാതെ വന്നപ്പോഴാണ് സ്പെഷ്യല്‍ ലോക്കല്‍ ആക്റ്റ് പ്രകാരം 12500 രൂപ മാനേജര്‍ക്ക് പിഴ ഈടാക്കിയത് . എന്നാല്‍ ബഹളം പുലര്‍ചെ വരെ തുടര്‍ന്നു , പ്രദേശവാസിയായ അഷ്റഫ് ഖാന് ഹോട്ടലിനു മുന്നിലൂടെ കടന്നു പോയപ്പോള്‍ ആണ് ബഹളം ശ്രദ്ധയില്‍ പെട്ടത് . ഹോട്ടലിനു മുന്നില്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ബഹളം നിര്‍ത്താനുള്ള യാതൊരു നടപടികളും അവര്‍ കൈകൊണ്ടില്ല . ഹോട്ടലിനു മുന്പില് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് വലിയ ഗതാഗത കുരുക്കിനും കാരണമാക്കി . അര്‍ദ്ധരാത്രിയിലും ആഘോഷം നടത്തുന്നതിന് പ്രത്യേക അനുവാദം ഉണ്ടോ എന്നാ തന്റെ ചോദ്യത്തിന് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണിത് , അവരുടെ സുരക്ഷയ്ക്കാണ് സൈന്യം ഹോട്ടലിനു മുന്പില് തംബടിചിരുന്നത് എന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ മറുപടിയെന്ന് അഷറഫ് ഖാന് മാധ്യമങ്ങളോട് പറഞ്ഞു . തുടര്‍ന്ന് രണ്ടു മണിയോടെ അഷറഫ് പോലീസിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നുവെന്നും അഷറഫ് മാധ്യമങ്ങളോട് പറഞ്ഞു . വീണ്ടും പോലീസെത്തി ഹോട്ടല്‍ അധികൃതര്‍ക്ക് പിഴ ചുമത്തി , അതിനു ശേഷമാണ് ആഘോഷ പരിപാടികള്‍ അവസാനിച്ചത് .
Post Your Comments