ഏറെ നല്ല അഭിപ്രായം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും നേടിയിട്ടും സാമ്പത്തികപരമായി പൂര്‍ണമായും പരാജയപ്പെട്ട ചിത്രമാണ് അടുത്തിടെ പുറത്തിറങ്ങിയ രണ്‍ബീറും ദീപികയും പ്രധാന വേഷങ്ങളിൽ എത്തിയ ” തമാശ ” . ചിത്രം ബോക്സ് ഓഫീസിൽ വൻപരാജയമായതിനെ തുടർന്ന് ഇരുവരും പതിനഞ്ചു കോടി രൂപ തിരികെ നൽകാൻ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർടുകൾ സൂചിപ്പിക്കുന്നത് . ഒരു ബോളിവുഡ് ഓണ്‍ലൈൻ പോർട്ടലാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
വെറും അമ്പത് കോടിക്കടുത്ത് കളക്ഷൻ മാത്രം ലഭിച്ച ചിത്രം നിർമിച്ചത് വൻതുക ചിലവഴിച്ചാണ് . മുൻകാമുകീകാമുകന്മാരായ ദീപികയും രണ്‍ബീറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് മികച്ച കളക്ഷൻ ചിത്രത്തിന് ലഭിക്കും എന്നായിരുന്നു നിർമ്മാതാക്കളായ യുടീവിയുടെയും , സാജിദ് നദിയാവാലയുടെയും കണക്കുകൂട്ടൽ . എന്നാൽ ചിത്രം പുറത്തിറങ്ങിയതോടെ ഈ കണക്കുകൂട്ടലുകളെല്ലാം പിഴക്കുകയായിരുന്നു . തമാശയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതും ചിത്രത്തിന്റെ പരാജയത്തിലെ വലിയൊരു പങ്കാണെന്നും ശ്രുതിയുണ്ട് . അടുത്ത കാലത്ത് പുറത്തിറങ്ങിയ പീക്കു , ബാജിറാവു മസ്താനി തുടങ്ങിയ ദീപികചിത്രങ്ങളെല്ലാം തന്നെ നൂറും ഇരുന്നൂറും കോടി രൂപ കളക്ഷൻ നേടുന്ന സാഹചര്യത്തിലാണ് ദീപിക ചിത്രം തമാശയുടെ ദയനീയമായ പരാജയം , അതുകൊണ്ട് തന്നെ തങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്ന് പതിനഞ്ചു കോടി രൂപ തിരികെ നൽകാൻ ഇരുവരും തീരുമാനിച്ചതായ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . രണ്‍ബീർ പത്തു കോടി രൂപയും ദീപിക അഞ്ചു കോടി രൂപയുമാണ് തിരികെ നൽകുന്നത് .
ചിത്രത്തിന്റെ പ്രചാരണത്തിന് നിർമ്മാതാക്കൾ ഏറെ തുകയാണ് ചിലവാക്കിയത് . ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ സംസാരവിഷയമായിരുന്നു . ഹൈവേ സംവിധായകൻ ഇംതിയാസ് അലിയാണ് തമാശയുടെയും സംവിധായകൻ . മുൻപ് ഇമ്രാൻ ഹഷ്മി നായകനായ റഷ് പരാജയപ്പെട്ടപ്പോൾ തന്റെ പ്രതിഫലതുക മുഴുവൻ ഇമ്രാൻ നിർമ്മാതാവിന് തിരികെ നൽകിയിരുന്നു .
Post Your Comments