പ്രശസ്ത നടി ഷക്കീല കൊടും ദാരിദ്രത്തില്‍. നടി തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പണം സമ്പാദിക്കുന്ന വെറും ഉപകരണം മാത്രമായിരുന്നു താനെന്നും ആവശ്യം കഴിഞ്ഞപ്പോള്‍ സഹോദരിയുള്‍പ്പെടെയുള്ള കുടുംബക്കാര്‍ തന്നെ ഉപേക്ഷിച്ചതായും ഷക്കീല വെളിപ്പെടുത്തി.
തന്റെ സഹോദരിയുടെ നേതൃത്വത്തിലുള്ള കുടുംബക്കാര്‍ താന്‍ സമ്പാദിച്ച പണം മുഴുവന്‍ തട്ടിയെടുത്തു. 20 വര്‍ഷം സിനിമയില്‍ അഭിനയിച്ചെങ്കിലും സ്വന്തമായി ഒരു വീടുവാങ്ങാന്‍ പോലും തനിക്കായില്ല. കുടുംബത്തില്‍ താമസമാക്കിയപ്പോള്‍ തനിക്ക് അവഗണന മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ വാടക വീട്ടിലാണ് താനെന്നും വാടക കൊടുക്കാന്‍ പോലും തന്റെ കയ്യില്‍ പണമില്ലെന്നും ഷക്കീല പറയുന്നു. കുടുംബത്തിലെ ഒരു ചടങ്ങിനും തന്നെ പങ്കെടുപ്പിക്കാറില്ല. സഹോദരിയുടെ മകളുടെ വിവാഹം പോലും തന്നെ അറിയിച്ചില്ലെന്നും ഷക്കീല പറയുന്നു.
Post Your Comments