Cinema

പൃഥ്വിരാജിന്റെ കാമുകിയായി മോളി കണ്ണമാലി

പുതിയ ചിത്രത്തില്‍ യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെ കാമുകിയായി അഭിനയിക്കുന്നത് കണ്ണമാലി. ചാള മേരി എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. പുതിയ തീരങ്ങളിലൂടെ സിനിമയിലും സീരിയലുകളിലും തനതായ തന്റെ ശൈലി കൊണ്ടു ശ്രദ്ധിക്കപ്പെട്ട മോളി മലയാളികളുടെ പ്രീയ താരമാണ്.

‘അമര്‍ അക്ബര്‍ അന്തോണി’ എന്ന പൃഥ്വിരാജ് ചിത്രത്തിലാണ് മലയാളികളെ കുടുകുടെ ചിരിപ്പിക്കാന്‍ മോളിച്ചേച്ചി വീണ്ടുമെത്തുന്നത്. മൊബൈല്‍ സന്ദേശങ്ങളിലൂടെ പ്രേമം കൈമാറുന്ന പ്ലസ്ടുകാരിയുടെ വേഷമാണ് ഇതില്‍ മേരിക്ക്. ഫോണില്‍ക്കൂടി മെസ്സേജയച്ചാണ് ചിത്രത്തില്‍ പൃഥ്വിരാജും മോളിച്ചേച്ചിയും ഹൃദയം കൈമാറുന്നത്. പ്ലസ് ടുക്കാരിയെ കാണാന്‍ പൃഥ്വിരാജ് എത്തുന്ന രംഗങ്ങള്‍ നല്ല കോമഡിയാണെന്ന് മോളിച്ചേച്ചി സാക്ഷ്യപ്പെടുത്തുന്നു.

നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ഹാസ്യ ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നാദിര്‍ഷാ തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നതും. നമിതാ പ്രമോദാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button