ഓണ്‍ലൈന്‍ സൈറ്റുകളില്‍ കമന്റുകളില്‍ ഇടുന്നവര്‍ ക്രൂരന്മാരാണെന്ന് ഹോളിവുഡ് താരം ഡാനിയേല്‍ ക്രെയ്ഗ്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനെന്ന നിലയില്‍ ശ്രദ്ധേയനാണ്, ക്രെയിഗ്. ആ കഥാപാത്രം അവതരിപ്പിച്ചവരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടേണ്ടി വന്നതും ക്രെയിഗിനു തന്നെയായിരുന്നു. ആദ്യ ചിത്രമായ ‘കാസിനോ റോയല്‍’ മുതല്‍ താന്‍ വിമര്‍ശനം നേരിടുകയാനെന്ന് അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റിലൊക്കെ തനിയ്ക്കെതിരേ വരുന്നത് വായിക്കുമ്പോള്‍ സ്കൂളില്‍ നിന്ന് വഴക്കു കേള്‍ക്കേണ്ടി വരുന്ന കുട്ടിയുടെ അവസ്ഥയിലാണ്, താനെന്ന് ക്രെയ്ഗ് പറഞ്ഞു.
‘സ്വയം വിഡ്ഢികളാകാതിരിക്കാന് ശ്രദ്ധിക്കുക’ എന്ന് ഇനി ബോണ്ട് ആകാന്‍ വരുന്ന നടന്മാരോട് ക്രെയ്ഗ് ഉപദേശവും നല്കി. മാത്രമല്ല ഇനി ബോണ്ട് ആകേണ്ടി വന്നാല്‍ അത് പണത്തിനു വേണ്ടി മാത്രമായിരികും എന്നും അദ്ദേഹം പറയുന്നു. പ്രശസ്തരായി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് നോക്കരുത് എന്ന ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്.
Post Your Comments