തന്‍റെ വീട്ടില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നു എന്നതില്‍ കവിഞ്ഞ് താന്‍ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും തമിഴ് താരം വിജയ്. പുലി ഇറങ്ങിയ ദിവസമാണ്, വിജയിന്‍റെ വീട്ടില്‍ ഇന്‍കം ടാക്സ് റെയിഡ് നടന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്. മാത്രമല്ല ഇദ്ദേഹം ടാക്സില്‍ തട്ടിപ്പു നടത്തിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
താന്‍ ഇതുവരെ സമ്പാദിച്ച പൈസയ്ക്കൊക്കെ കൃത്യമായ കണക്കുണ്ടെന്നും പ്രശസ്തരുടെ വീട്ടില്‍ ഇത്തരം പരിശോധനകള്‍ സാധാരണ നടക്കാറുണ്ടെന്നും വിജയ് മാധ്യമങ്ങളെ പരിഹസിച്ചു പറഞ്ഞു. ഇതുവരേയും കൃത്യമായി തന്നെയാണ്, ടാക്സ് അടച്ചിട്ടുള്ളത് അതിന്‍റെ പേപ്പറുകള്‍ ഒക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പരിശോധിക്കാന്‍ എത്തിയവര്‍ നന്നായി തന്നെയാണ്, പെരുമാറിയത് വിജയ് അറിയിച്ചു.
മാധ്യമങ്ങള്‍ എന്തെങ്കിലും കേട്ട് തെറ്റായ രീതിയിലുള്ള ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്ന് വിജയ് ആവശ്യപ്പെട്ടു. വിജയിന്‍റെ ഏറ്റവും പുതിയ ചിത്രം പുലി ഇപ്പോള്‍ തീയേറ്ററുകളില്‍ കളിയ്ക്കുകയാന്. സിനിമയേ കുറിച്ചും മാധ്യമങ്ങള്‍ ഇകഴ്ത്തിയാണ്, സംസാരിക്കുന്നതും.
Post Your Comments