Cinema

സിനിമാക്കാര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേമ പദ്ധതി

തിരുവനന്തപുരം: സിനിമാക്കാര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചികിത്സ പദ്ധതിയുള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മരുന്നും ചികിത്സയും നല്‍കാനായി തലസ്ഥാനത്തു തുടങ്ങുന്ന ഡിസ്‌പെന്‍സറി 19ന് ഉപ്പളം റോഡില്‍ പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്രസര്‍ക്കാറിന്റെ സെന്‍ട്രല്‍ വെല്‍ഫയര്‍ ബോര്‍ഡാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോര്‍ഡില്‍ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗക്കാരും അംഗങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്കായി ഡിസ്‌പെന്‍സറി തുടങ്ങുന്നത്. ഡിസ്‌പെന്‍സറിയില്‍ ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പുവരുത്തും, ചികിത്സയും മരുന്നും ഡിസ്‌പെന്‍സറിയില്‍ പൂര്‍ണമായും സൗജന്യമായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button