Latest News

‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാണെന്ന് പറഞ്ഞവർക്ക്’; രേണു സുധി

‌ നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വേർപാടിനു ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾക്കിടെയായ ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു സുധി. റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. എന്നാൽ തുടക്കത്തിലുണ്ടായ ജന പിന്തുണ പിന്നീട് രേണുവിന് ലഭിച്ചിരുന്നില്ല. ​

ഗ്ലാമറസായും ഇന്റിമേറ്റായും അഭിനയിച്ച് തുടങ്ങിയതോടെയാണ് സോഷ്യൽ മീഡിയയിൽ രേണുവിന് വിമ​ർശനങ്ങൾ വന്നത്.രേണുവിന്റെ മിക്ക പോസ്റ്റിനടിയിലും നെ​ഗ്റ്റീവ് കമന്റ് വരാൻ തുടങ്ങി. പലപ്പോഴും ഇത്തരം കമന്റുകൾക്കെതിരെ പ്രതികരിച്ച് രേണു രം​ഗത്ത് വന്നിട്ടുണ്ട്. രേണു ഇത്തരത്തിൽ അഭിനയിക്കുന്നത് മക്കൾക്ക് നാണക്കേടല്ലേ എന്ന തരത്തിൽ പല ചോ​ദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് രേണുവിന്റെ മറുപടി. രണ്ട് മക്കൾക്കും ഒപ്പമിരുന്നുള്ള സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പ്രതികരണം.

‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ, എന്ന് പറഞ്ഞവർക്ക്… അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു… അവരാണ് എന്റെ ഏറ്റവും വലിയ support, ഇന്നലെ നൈറ്റ്‌ najghal എടുത്ത selfie aaanu, കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുനെ കൾ സ്നേഹം alapm കൂടുതൽ ente❤️kichunoda, കാരണം അവൻ ആണ് എന്നെ aadhyum അമ്മ എന്ന് vililiche… നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ prblm 🫂🫂”

 

shortlink

Post Your Comments


Back to top button