
കൊച്ചി: സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടണമെന്ന് പ്രശസ്ത സിനിമാതാരം മല്ലിക സുകുമാരന്‍. വേൾഡ് മലയാളി കൗൺസിലിൻ്റെ ബാങ്കോക്ക് ബൈനിയൽ കോൺഫറൻസ് കിക്കോഫ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
“ആരെയും എങ്ങനെയും യാതൊരു ഭയാശങ്കയും ഇല്ലാതെ, അടിസ്ഥാനരഹിതമായി ആക്ഷേപിക്കാൻ യൂട്യൂബ് ചാനലും മറ്റും നടത്തുന്ന ചിലർ ശ്രമിക്കുകയാണ്. സെൻസർഷിപ്പ് പോലെ ഉള്ള സംവിധാനങ്ങള്‍ ഇതില്‍ ഇല്ല” എന്ന് അവര്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നും നൂറു കണക്കിനു പേർ പങ്കെടുത്ത സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ അധ്യക്ഷനായിരുന്നു. ചെയർമാൻ ബാബു സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു
Post Your Comments