GeneralLatest NewsMollywoodNEWSWOODs

മെഡിക്കൽ ഫാമിലി ത്രില്ലർ ആസാദി മെയ് ഒമ്പതിന്

സെൻട്രൽ പിക്ച്ചഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായി ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെയാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ ത്രില്ലർ സ്വഭാവം നൽകുന്നതാണ് ഈ പോസ്റ്റർ’. സെൻട്രൽ പിക്ച്ചഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ലിറ്റിൽ ക്രൂഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജായാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആശുപതിയുടെ പശ്ചാത്തലത്തിലൂടെ നിലനിൽപ്പിൻ്റെ , പോരാട്ടമാണ് സംഘർഷഭരിതമായി അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും, ഇമോഷൻ രംഗങ്ങളും ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.

ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രവീണാരവിയാണ് നായിക. മാമന്നൻ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിലെ നായികയായി ഏറെ തിളങ്ങിയ നടിയാണ് മലയാളി കൂടിയായ രവീണ. പത്തുവർഷത്തെ ഇടവേളക്കുശേഷം വാണിവിശ്വനാഥ് ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമാകുന്നു. ടി.ജി. രവി, വിജയകുമാർ (കാപ്പഫെയിം) ഷാബു പ്രൗദിൻ, രാജേഷ് ശർമ്മ,ബോബൻ സാമുവൽ മാലാ പാർവ്വതി,, ഫൈസൽ, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകൻ, അബിൻബിനോ , ആൻ്റെണി ഏലൂർ, ആശാ മഠത്തിൽ, അഷ്ക്കർ അമീർ, തുഷാരഹേമ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ സാഗറിൻ്റേതാണു തിരക്കഥ. സനീഷ്സ്റ്റാൻലിയാണു ഛായാഗ്രാഹകൻ.

ഗാനങ്ങൾ – ഹരി നാരായണൻ.
സംഗീതം -വരുൺ ഉണ്ണി, പശ്ചാത്തല സംഗീതം – ഥസൽ എ ബക്കർ
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
കലാസംവിധാനം – സഹസ്ബാല.
വേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.
കോസ്റ്റ്യും – ഡിസൈൻ – വിപിൻദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -സജിത്ത് ബാലകൃഷ്ണൻ., ശരത് സത്യ,
സ്റ്റിൽസ് – ഷിബിൻ പി. രാജ്, വിഗ്നേഷ് പ്രദീപ്
കോ-പ്രൊഡ്യൂസേർസ് – റെമീസ് രാജാ. രശ്മി ഫൈസൽ
എക്‌സിക്കുട്ടിവ് പ്രൊഡ്യൂസർ – അബ്ദുൾ നൗഷാദ്
കിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ,
പ്രൊജക്റ്റ് ഡിസൈനർ – സ്റ്റീഫൻ വലിയറ.
ഫിനാൻസ് കൺട്രോളർ – അനൂപ് കക്കയങ്ങാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടി വ്സ് – പ്രതാപൻ കല്ലിയൂർ സുജിത് അയണിക്കൽ.
പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റെണി ഏലൂർ.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button