GeneralLatest NewsMollywoodNEWSWOODs

ബേബി ഗേളിൽ നിവിൻ പോളി നായകൻ, വിഷുനാളിൽ അഭിനയിച്ചുതുടങ്ങി

ലിജോ മോളാണു നായിക

മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തി. ഏപ്രിൽ രണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെകാര്യത്തിൽ അനിശ്ചിതത്ത്വം നിലനിൽക്കുകയായിരുന്നു. ചിത്രത്തിൻ്റെ വാർത്തകളിലൊന്നും നായകൻ്റെ പേര് ഉൾക്കൊള്ളിച്ചിരുന്നുമില്ല. പല നടന്മാരുടേയും പേരുകൾ സജീവമായി കേൾക്കുകയും ചെയ്യുന്നതിനിടയിലാണ് ഇക്കഴിഞ്ഞ വിഷു നാളിൽ നിവിൻ പോളി ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ഈ അനിശ്ചിതത്ത്വത്തിന് വിരാമമിട്ടത്.

തിരുവനന്തപുരത്ത് ചിത്രീകരണം നടന്നവരുന്ന ഈ ചിത്രത്തിൻ്റെ പാളയം സാഫല്യം കോംപ്ളക്സിലെ ലൊക്കേഷനിലാണ് നിവിൻ ജോയിൻ്റ് ചെയ്തത്. വിഷുദിനമായിരുന്നതിനാൽ ലളിതമായ ഒരു ചടങ്ങും ഇവിടെ സംഘടിപ്പിച്ചിരുന്നു. അണിയറ പ്രവർത്തകർ ഹാർദ്ദവമായ സ്വീകരണമാണ് നിവിനു നൽകിയത്.. സംവിധായകൻ, അരുൺ വർമ്മ, തിരക്കഥാകൃത്ത് സഞ്ജയ് (ബോബി-സഞ്ജയ് ) എന്നിവർ സ്വാഗതമരുളി സംസാരിച്ചു. ലിജോമോൾ,അസീസ് നാടോടിഅഭിമന്യു തിലകൻ എന്നിവരും ലൊക്കേഷനിൽ നിവിനൊപ്പം അഭിനയിക്കുവാൻ ഇവിടെ സന്നിഹിതരായിരുന്നു.

നല്ലൊരു ഇടവേളക്കുശേഷമാണ് നിവിൻ പോളി ഒരു സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിലാണ് തിരുവനന്തപുരത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയത്. രണ്ടായിരത്തി പതിനഞ്ചിലായിരുന്നു ഇത്. പത്തുവർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഒരുസിനിമയുടെ ഭാഗമാകാൻ നിവിൻ ഈ നഗരത്തിലെത്തുന്നത്.

ബോബി സഞ്ജയ് യുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഇമോഷനൽ ത്രില്ലർ സിനിമയിലെ ബേബി ഗോളാകുന്നത് പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്. മാജിക്ക് ഫ്രെയിമിൻ്റെ പ്രൊഡക്ഷൻ ഹെഡ് കൂടിയായ അഖിൽ യശോധരൻ്റെ കുഞ്ഞാണിത്. മാജിക് ഫ്രെയിംസിൻ്റെ നാൽപ്പതാമതു ചിത്രം കൂടിയാണിത്.

ലിജോ മോളാണു നായിക. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അശ്വന്ത്ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീൻ, എന്നിവരും, ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം – ജെയ്ക് ബിജോയ്സ്,
കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ ‘
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ – നവീൻ. പി. തോമസ് ‘
ലൈൻ പ്രൊഡ്യൂസർ – സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ.
ഛായാഗ്രഹണം – ഫയസ് സിദ്ദിഖ്,
എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ’
കലാസംവിധാനം – അനിസ് നാടോടി,
കോസ്റ്റ്യും ഡിസൈൻ – മെൽവിൻ ജെ.
മേക്കപ്പ് -റഷീദ് അഹമ്മദ് –
സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ’
അഡ്മിനിസ്റ്റേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ് . ജയശീലൻ സദാനന്ദൻ
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button