
രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെകലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു. ഒരു പക്ഷെ ലോകസിനിമയുടെ തന്നെ ചരിത്രത്തിലെ ആദ്യ നടപടിയായിരിക്കും ഇത്. ആദ്യം വന്ന അനൗൺസ്മെൻ്റു തന്നെ പ്രേഷകരെ ഏറെ വിസ്മയിപ്പിക്കുകയും കൗതുകം പകരുകയും ചെയ്തതാണ്. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിലും സംശയം എന്ന ചിത്രം ഏറെ പുതുമകൾ സമ്മാനിക്കുന്നു അഭിനേതാക്കളെയോ, അണിയറ പ്രവർത്തകരയോ പരിചയപ്പെടുത്താതെ സസ്പെൻസുകൾ സൃഷ്ടിക്കുകയാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
ഈ സസ്പെൻസുകൾ എത്ര നാൾ നീണ്ടുനിൽക്കും.? ഇനിയും വരുന്ന അപ്ഡേഷനുകളിൽ ഈ സസ്പെൻസ് തുടരുമോ? തുടരുന്നുവെങ്കിൽ ഈ സസ്പെൻസുകളെ എന്നു ബ്രേക്ക് ചെയ്യും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സംശയം ടീം പ്രേക്ഷകർക്കു മുന്നിലിട്ടിരിക്കുന്നത്.
One doubt. Unlimited fun, ,.endless confusion എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം നവാഗതനായ രാജേഷ് രവിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1985 സ്റ്റുഡിയോസിൻ്റെ ബാനറിൽ സുരാജ്. പി.എസ്. ഡിക്സൺ പൊടുത്താണ്,ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വാഴൂർ ജോസ്.
Post Your Comments