
മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ മുഖ്യ വേഷത്തിൽ എത്തിയ ഈ ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് നേടിയത്.
ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ. കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
Post Your Comments