ചെന്നൈ: കരള്‍ രോഗത്തെ തുടർന്ന് കുറച്ചുനാളായി രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ് യുവ സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.
2017-ല്‍ പുറത്തിറങ്ങിയ ‘ഒരു കിടായിൻ കരുണൈ മനു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്. ഈ ചിത്രത്തില്‍ പ്രവർത്തിച്ച ഛായാഗ്രാഹകൻ ശരണ്‍ ആണ് സുരേഷിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
read also: പ്രതിമുഖത്തിൻ്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ പ്രകാശിതമായി
എം മണികണ്ഠന് സംവിധാനം ചെയ്ത ‘കാക്ക മൊട്ടൈ’യിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം.
Post Your Comments