GeneralLatest NewsMollywoodNEWSWOODs

‘അപമാനിക്കാൻ ഉണ്ടാക്കിയ വ്യാജ വീഡിയോ’: സ്വകാര്യ വീഡിയോ സംഭവത്തിൽ പൊലീസില്‍ പരാതി നല്‍കി നടി ഓവിയ

ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ വിവരം നടിയുടെ മാനേജർ സ്ഥിരീകരിച്ചു

നടിയും ബിഗ് ബോസ് താരവുമായ ഓവിയയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സ്വകാര്യ വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തന്റേതെന്ന പേരില്‍ സ്വകാര്യദൃശ്യങ്ങള്‍ അടങ്ങുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരം.

read also: പോത്ത് തിന്നുന്നത് പുല്ല്, പുല്ല് പ്യുവർ വെജിറ്റേറിയൻ: അപ്പൊ പോത്തിറച്ചി തിന്നുന്നവനും പ്യുവർ വെജിറ്റേറിയനല്ലേ?

ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ വിവരം നടിയുടെ മാനേജർ സ്ഥിരീകരിച്ചു. ഓവിയയെ മനപ്പൂര്‍വം അപമാനിക്കാനായി ആരോ തയ്യാറാക്കിയ വ്യാജവീഡിയോയാണ് ഇതെന്നാണ് മാനേജര്‍ പറഞ്ഞത്.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗിലാണ് വീഡിയോ പ്രചരിച്ചത്. പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments


Back to top button