GeneralLatest NewsMollywoodNEWSWOODs

മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം: പ്രതികാരത്തിൻ്റെ തീക്കനലുമായി മാർക്കോ ടീസർ പുറത്ത്

അങ്കക്കളരിയിൽ അങ്കം കുറിച്ചിരിക്കുന്ന ഭടന്മാരേപ്പോലെയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും

നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഹോണ്ട് ചെയ്യുന്നതെന്താണന്നറിയാമോ?
നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവർ വേദനിച്ച് ഇല്ലാതെ ആകുന്നതാണ്.
മാർക്കോയുടെ മുന്നിലെത്തുന്ന ഓരോ വാക്കിനും എണ്ണം വേണം…
നിങ്ങൾക്കറിയാമോ മാർക്കോ ആരാണെന്ന് ….
അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ്.

ഹനീഫ് അദ്ദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിലെ ചില സംഭാഷണങ്ങളാണ്. ഒക്ടോബർ പതിമൂന്നിനാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലുടനീളം പ്രതികാരത്തിൻ്റെയും സംഘട്ടനത്തിൻ്റെയും ഒക്കെ അന്തരീഷമാണ് നിലനിൽക്കുന്നത്.

read also: ‘ചെരുപ്പിട്ടവര്‍ പുറത്തു പോകണം, കുറച്ച്‌ ബഹുമാനം കാണിക്കൂ, ഇതൊരു പൂജയാണ്’: വിമർശനവുമായി കജോള്‍

അങ്കക്കളരിയിൽ അങ്കം കുറിച്ചിരിക്കുന്ന ഭടന്മാരേപ്പോലെയാണ് ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്. മാർക്കോയുടെ അങ്കത്തട്ടിൽ നടക്കുന്നതും യുദ്ധം തന്നെയാണ്. ഇവിടുത്തെ യുദ്ധം ആരൊക്കെത്തമ്മിലാണ്? ചോരയുടെ മണം എങ്ങും നിറഞ്ഞുനിൽക്കുന്ന ഉഗ്രൻ യുദ്ധം തന്നെ ഈ അങ്കത്തട്ടിൽ അരങ്ങുന്നു എന്നു തന്നെ ടീസറിലൂടെ വ്യക്തമാക്കുന്നു.

ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രത്തിൽ ജഗദീഷ് പുതിയ ഗറ്റപ്പിൽ പുതിയ ഭാവത്തിലും ഈ ചിത്രത്തിൽ കാണുന്നു. ഈ ചിത്രം ജഗദീഷിൻ്റെ കരിയറിലെ തന്നെ പുതിയൊരു വഴിത്തിരിവിനു കാരണമാകുന്നതായിരിക്കും. സമീപകാല മലയാള സിനിമയില ഏറ്റം മികച്ച സ്റ്റൈലൈസ്ഡ്, ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും. വൻ മുതൽമുടക്കിൽ വൻ താരനിരയുടെയും ഒപ്പം ഇൻഡ്യ നുസ്ക്രീനിലെ മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം കൂടിയായിരിക്കുമിത്.

രവി ബ്രസൂറിൻ്റെ സംഗീതവും, കലൈകിംഗ്സ്റ്റൻ്റെ ആക്ഷനും ഈ ചിത്രത്തിൻ്റെ ഏറ്റം മികച്ച ആകർഷകഘടകങ്ങളാണ്. കേരളത്തിലെ വിവിധ ലൊക്കേഷനുകളിലും യു.എ. ഈയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് , ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുക്തി തരേജ, ആൻസൻ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യുതിലകൻ, ശ്രീജിത്ത് രവി,ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഇഷാൻ ഷൗക്കത്ത്, rഷാജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം – ചന്ദ്രുനെൽവരാജ്.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്.
കോ – പ്രൊഡ്യൂസർ – അബ്ദുൾ ഗദ്ദാഫ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button