East Coast SpecialLatest News

ചരിത്ര വിജയം നേടി ‘കള്ളനും ഭഗവതിയും’- ആമസോൺ പ്രൈമിൽ ആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്ത്

ഒരുപാട് കടമ്പകൾ താണ്ടി ഒ.ടി.ടിയിൽ എത്തിയ
‘ കള്ളനും ഭഗവതിയും ‘ ആമസോൺ പ്രൈമിൽ വൻ വിജയമായി സ്ട്രീമിംഗ് തുടരുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ
വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു നായകൻ
നായികയായി ബംഗാളി താരം മോക്ഷ മലയാളത്തിൽ അരങ്ങേകം കുറിച്ചു.
” ഒരു രാത്രി ദൈവം മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ…. ?
അതും… ഒരു പെരുങ്കള്ളൻ്റെ മുമ്പിൽ !!! ”
രസകരമായ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ‘ കള്ളനും ഭഗവതിയും ‘
എന്ന സിനിമ.

സമകാലിക വിഷയങ്ങളെ ശുദ്ധഹാസ്യത്തിൻ്റെ മോമ്പൊടിയിൽ ചാലിച്ച് അവതരിപ്പിച്ച
‘ കള്ളനും ഭഗവതിയും ‘
തീയറ്ററുകളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ക്ലീൻ ഫാമിലി എൻ്റർടെയ്നർ എന്ന വിശേഷണമാണ് പ്രേക്ഷക ലക്ഷങ്ങൾ ചിത്രത്തിന് നൽകിയത്.
തീയറ്ററുകളിൽ ചിത്രം കണ്ടവരും കാണാൻ കഴിയാതെ പോയവരും ഇത്രയും നാൾ കാത്തിരുന്നത് ചിത്രത്തിൻ്റെ OTT റിലീസിന് വേണ്ടിയാണ്.
ആ കാത്തിരിപ്പിന് അവസാനം അമ്പരപ്പിക്കുന്ന വിജയമാണ് കള്ളനും ഭഗവതിയും നേടിയിരിക്കുന്നത്.

” മനസ്സിൽ നന്മ ഉണ്ടെങ്കിൽ ഒരല്പം വൈകി ആണെങ്കിലും ദൈവം നമ്മുക്ക് മുമ്പിൽ പ്രത്യക്ഷപ്പെടും ” എന്ന് സിനിമയിൽ ഭഗവതി പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുന്ന വിജയം.
മാത്തപ്പൻ എന്ന കള്ളൻ ഒരു ക്രിസ്മസ് രാത്രിയിൽ നടത്തുന്ന മോഷണത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്.
മോഷ്ടിച്ച ഭഗവതി വിഗ്രഹം ജീവൻ വച്ച് കള്ളൻ മാത്തപ്പൻ്റെ കൂടെ കൂടുന്നു.
അനുശ്രീ അവതരിപ്പിച്ച പ്രിയാമണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജീവിതത്തിലെ ദുഃഖങ്ങളെ ഒരു നേർത്ത ചിരിയോടെ നേരിടുന്ന പ്രിയാമണി അനുശ്രീയുടെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രം ആയിരുന്നു.

ക്രിസ്മസ് രാത്രിയിൽ പള്ളി സെമിത്തേരിയിൽ വച്ച് പ്രിയാമണിയെ അവിചാരിതമായി കണ്ടുമുട്ടുന്നതാണ് മാത്തപ്പൻ്റെ ജീവിതത്തിലെ വഴിത്തിരിവ് ആയി മാറുന്നത്.
മാത്തപ്പൻ്റെ കൂട്ടുകാരനും വക്രബുദ്ധിക്കാരനുമായ കള്ളൻ വല്ലഭനെ അവതരിപ്പിക്കുന്നത് ഹാസ്യരംഗങ്ങൾ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്ന രാജേഷ് മാധവ് ആണ്.
വല്ലഭൻ കൂടി എത്തുന്നതോടെ സിനിമ കൂടുതൽ രസകരമായ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്നു.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്ക് ഒപ്പം
കണ്ണുകളെ ഈറനണിയിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. ശക്തമായ സാമൂഹ്യ വിമർശനവും , സമൂഹത്തിന് മികച്ച സന്ദേശവും
നൽകുന്ന ചിത്രമാണ്

‘ കള്ളനും ഭഗവതിയും ‘
അതിമനോഹരമായ ഗാനങ്ങളും ചിത്രത്തിൻ്റെ പ്രത്യേകതയാണ്.
അനുശ്രീ ,ജോണി ആൻ്റണി
രാജേഷ് മാധവൻ , അൽത്താഫ് ,
ശ്രീകാന്ത് മുരളി , മാല പാർവതി
ചേർത്തല ജയൻ
തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ട്.
കഥ – കെ.വി അനിൽ
തിരക്കഥ – സംഭാഷണം
ഈസ്റ്റ് കോസ്റ്റ് വിജയൻ ,
കെ.വി അനിൽ
ഛായാഗ്രഹണം – രതീഷ് റാം
എഡിറ്റർ – ജോൺ കുട്ടി
ചിത്രത്തിൻ്റെ സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button