GeneralLatest NewsMollywoodNEWSWOODs

സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ നിന്ന പ്രിയ സുഹൃത്ത്, കണ്ണീരോടെ വിട: മോഹൻലാൽ

കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ്

പ്രശ്‌സത നടന്‍ മോഹന്‍ രാജ് അന്തരിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടന്‍ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടിയ മോഹൻരാജിനെക്കുറിച്ച് സഹപ്രവർത്തകൻ കൂടിയായ മോഹൻലാൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണെന്ന് മോഹൻലാൽ പറയുന്നു.

read also: ‘യുവതീ യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്’, മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്: വിനായകൻ

മോഹൻലാലിന്റെ കുറിപ്പ്

കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട.

shortlink

Related Articles

Post Your Comments


Back to top button