GeneralLatest NewsMollywoodNEWSTrailersVideosWOODs

ദുരൂഹതകളുമായി ഗുമസ്ഥൻ്റെ ട്രയിലർ: പൃഥ്വിരാജ്‌സുകുമാരൻ പ്രകാശനം ചെയ്തു

ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നു.

ഒരു ക്രിമിനിലിനെമുന്നിൽ നിർത്തി പൊലീസ്സും കുടുംബാംഗങ്ങളുടേയും ഉൾപ്പടെയുള്ളവരുടെ പ്രതികരണങ്ങളുമായി ഗുമസ്ഥൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. പ്രശസ്ത നടൻ പൃഥ്വിരാജ്‌ സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.

അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രത്തിനു വേണ്ടുംവിധത്തിലാണ് ഇതിലെ ഓരോ രംഗവും കടന്നുപോകുന്നതെന്ന് ട്രയിലറിലൂടെ കാണാൻ കഴിയും.

read also:‘മക്കളെ എനിക്ക് വേണം, 10 അല്ല 20 വര്‍ഷം ആയാലും നിയമപോരാട്ടം നടത്തും’: നടൻ ജയം രവി

എട്ടുകാലി വല നെയ്തതു കണ്ടിട്ടുണ്ടോ നീ… ഇരയെ വീഴ്ത്താനുള്ള എല്ലാ കണ്ണികളും ഒരുക്കി വച്ച് ആവലയുടെ ഒത്ത നടുക്കു പോയി കാത്തിരിക്കും. ഇരയെ വീഴ്ത്താനായി. ‘
അയാളതു ചെയ്യും. അത്രക്കു ദുഷ്ടനാണയാൾ.എന്നെയും കൊല്ലും.
അയാളൊരു മൃഗമാണ്. കാട്ടുമൃഗം.
ഉറപ്പാണ്. അയാളാ ക്രൈം ചെയ്തതിട്ടുണ്ട്.സാർ..
അയാളെ പൂട്ടാൻ നിങ്ങള് കുറച്ചുകൂടി വിയർക്കേണ്ടിവരും.
ഇങ്ങനെ പോകുന്നു ഈ ട്രയിലറിലെ രംഗങ്ങൾ.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ഗുമസ്ഥൻ ഒരു തികഞ്ഞ ക്രൈം തില്ലർ തന്നെയെന്നാണ്.

പ്രേക്ഷകനെ ഏറെ മുൾമുനയിൽ നിർത്തിക്കൊണ്ടുതന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പ്രേഷകർക്കിടയിൽ ഏറെ കൗതുകമുള്ള അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ജനപ്രിയമാക്കാൻ പോകുന്നതാണ്. റിയാസ് ഇസ്മത്തിൻ്റെ ശക്തമായ തിരക്കഥ ഈ ചിത്രത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുമെന്നതിൽ സംശയമില്ല.

ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലറാണ് ഈ ചിത്രം. നാട്ടിൽ നടക്കുന്ന ഒരു കൊലപാതകത്തിൻ്റെ ദുരൂഹതകൾ തേടി നിയമപാലകരും മാധ്യമങ്ങളും ഇറങ്ങുമ്പോൾ, അതിൻ്റെ ഭാഗവാക്കാക്കുന്ന കുറേ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
ഏതാനും ചിത്രങ്ങളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധയാകർഷിച്ചു പോരുന്ന ജയ്സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്ഥനെ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മക്ബുൽ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി,നന്ദു പൊതുവാൾ, ടൈറ്റസ് ജോൺ, ജിൻസി ചിന്നപ്പൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. പുതുമുഖം നീമാമാത്യുവാണ് നായിക.

സ്റ്റീഫൻ ദേവസി സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയത് ബിനോയ്‌ എസ് പ്രസാദ്. പ്രശസ്ത ക്യാമറമാൻ എസ് കുമാറിന്റെ മകൻ, കുഞ്ഞുണ്ണി എസ് കുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആർ

ക്രിയേറ്റീവ് സപ്പോർട്ട് – ടൈറ്റസ് ജോൺ , പ്രൊജക്റ്റ്‌ ഡിസൈനർ നിബിൻ നവാസ്, കലാസംവിധാനം – രജീഷ് കെ.സൂര്യാ, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, കോസ്റ്റ്യും – ഡിസൈൻ – ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.

സെപ്റ്റംബർ ഇരുപത്തിയേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button